
ലക്നൌ : ഉത്തർ പ്രദേശിൽ വീണ്ടും ബുൾഡോസർ ഉപയോഗിച്ച് ഗുണ്ടാനേതാവിന്റെ കൂട്ടാളിയുടെ വീട് പൊളിച്ചുനീക്കി. ഗുണ്ടാനേതാവായിരുന്ന മുൻ സമാജ്‍വാദി പാർട്ടി എംഎൽഎ ആതിക് അഹമ്മദിന്റെ കൂട്ടാളി സഫ്ദർ അലിയുടെ പ്രയാഗ്‍രാജിലെ വീടാണ് പൊളിച്ചുനീക്കിയത്. എംഎൽഎ വധക്കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെയും സുരക്ഷാ ഉദ്യോഗസ്ഥനെയും നടുറോഡിൽ കഴിഞ്ഞ ദിവസം വെടിവച്ചുകൊന്നിരുന്നു. ഈ കേസിൽ ആതിക് അഹമ്മദിന് പങ്കുണ്ടെന്നാണ് യുപി പൊലീസിന്റെ കണ്ടെത്തൽ. പിന്നാലെയാണ് നടപടി. അതേസമയം യുപി പൊലീസ് തന്നെ ന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊല്ലാൻ സാധ്യതയുണ്ടെന്നും യുപിയിലെ ജെയിലിലേക്ക് മാറ്റരുതെന്നും ചൂണ്ടിക്കാട്ടി ആതിക് അഹമ്മദ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Read More : ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന് തിരിച്ചടി, ജാമ്യം നിഷേധിച്ച് കോടതി