
തിരുവനന്തപുരം:വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരും ആഹ്ളാദത്തില്‍.താമര കുമ്പിളിൽ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങൾ സുരക്ഷിതം!!മിച്ചമുണ്ടായിരുന്ന കനലും മണ്ണുതൊടുന്നു. ത്രിപുരയിൽ തകർന്നടിഞ്ഞ് സി.പി.എം - കോൺഗ്രസ് സഖ്യം . ഇന്നത്തെ ത്രിപുരയാണ് നാളത്തെ കേരളമെന്ന് ബിജെപി സംസ്ഥാന ഘടകം ഫേസ് ബുക്കില്‍ കുറിച്ചു
90 ശതമാനത്തിലധികം ക്രൈസ്തവ വോട്ടർമാരുള്ള നാഗാലാൻ്റിൽ ബിജെപി വിജയം ഉറപ്പിച്ചു. 60 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം കടന്നു. ഹിന്ദുക്കളും ഹിന്ദിക്കാരും മാത്രമേ ബിജെപിക്ക് വോട്ട് ചെയ്യൂ എന്ന് പറഞ്ഞവർക്കുള്ള കനത്ത പ്രഹരമാണ് നാഗാലാൻ്റ് ജനത വോട്ടിലൂടെ നൽകിയതെന്നും ബിജെപി അവകാശപ്പെട്ടു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാകെ ബിജെപി മുന്നേറുകയാണ്. കോൺഗ്രസും സിപിഐഎമ്മും ഒന്നിച്ച് നിന്ന് നേരിട്ടിട്ടും ത്രിപുരയിൽ തേരോട്ടം തുടർന്നുവെന്നും ബിജെപി അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam