വീടില്ലാത്തവര്‍ക്ക് യുപി മുഖ്യമന്ത്രി വിതരണം ചെയ്ത പുതപ്പുകള്‍ തിരികെ ചോദിച്ചു, പ്രതികള്‍ക്കെതിരെ കേസ്

By Web TeamFirst Published Dec 29, 2019, 6:42 PM IST
Highlights

പുതപ്പുകള്‍ വിതരണം ചെയ്ത് മുഖ്യമന്ത്രി പോയതിന് പിന്നാലെ അഗതി മന്ദിരത്തിലെ അന്തേവാസികളോട് പുതപ്പ് തിരികെ നല്‍കാന്‍ ചിലര്‍ ആവശ്യപ്പെട്ടു...

ലക്നൗ: വീടില്ലാതെ അഗതി മന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് യുപി മുഖ്യമന്ത്രി ആദിത്യനാഥ് നല്‍കിയ പുതപ്പ് തിരിച്ച് ചോദിച്ച സംഭവത്തില്‍ ലക്നൗ പൊലീസ് കേസെടുത്തു. ഡിസംബര്‍ 27 ന് സര്‍ക്കാര്‍ ആശുപത്രികളിലും അഗതി മന്ദിരങ്ങളിലുമെത്തിയ ആദിത്യനാഥ് പുതപ്പുകള്‍ വിതരണം ചെയ്തിരുന്നു. 

പുതപ്പുകള്‍ വിതരണം ചെയ്ത് മുഖ്യമന്ത്രി പോയതിന് പിന്നാലെ അഗതി മന്ദിരത്തിലെ അന്തേവാസികളോട് പുതപ്പ് തിരികെ നല്‍കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ കേസെടുത്തത് നടപടികള്‍ ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കിയതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. 

കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലും ലക്ഷ്മണ്‍ മേള ഗ്രൗണ്ടിലെയും ഡോളിഗഞ്ചിലെയും അഗതി മന്ദിരങ്ങളിലാണ് മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയത്. സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി വീടില്ലാത്തവരുമായി സംസാരിച്ചിരുന്നു. 

click me!