
ചെന്നൈ: തമിഴ്നാട് വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് വ്യാജമദ്യം കുടിച്ച് മൂന്ന് മരണം. എക്യാർകുപ്പം സ്വദേശികളായ സുരേഷ്, ശങ്കർ, ധരണിധരൻ എന്നിവരാണ് മരിച്ചത്. മദ്യപിച്ച് ശേഷം കുഴഞ്ഞുവീണ നിരവധി പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ഇടപെട്ടാണ് പലരെയും ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ 16 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ എട്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ പുതുച്ചേരിയിൽ ആശുപത്രിയിലേക്ക് മാറ്റി. വ്യാജ മദ്യം നിർമ്മിച്ച അമരൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബിജെപിയുടെ തോൽവിക്ക് കാരണങ്ങൾ പലത്, സമുദായങ്ങളിൽ നിന്ന് വോട്ട് ചർച്ചയുണ്ടായെന്ന് ബസവരാജ ബൊമ്മൈ
മോഖ ചുഴലിക്കാറ്റ് കരതൊട്ടു: മണിക്കൂറിൽ 260 കിലോമീറ്റർ വേഗത, കേരളത്തിൽ മഴയ്ക്ക് സാധ്യത