
കൊച്ചി: ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം പൂർണമായും ഇല്ലെന്ന് മുൻ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ. ജനാധിപത്യ സംവിധാനം പൂർണമായും ഇല്ല. ഒരു വർഷമായി പഞ്ചായത്ത് സംവിധാനമേ ഇല്ല. തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയും ദ്വീപിൽ ഇല്ലാത്ത സാഹചര്യമാണെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു. വീണ്ടും എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട സാഹചര്യത്തിൽ കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മുഹമ്മദ് ഫൈസൽ.
തനിക്ക് സുപ്രീം കോടതിയിൽ നിന്ന് അനുകൂലമായ ഉത്തരവ് ലഭിക്കുമെന്നാണ് പ്രതീക്ഷ. ലോക്സഭ സെക്രട്ടറിയേറ്റ് നടപടി തിടുക്കത്തിലുള്ളതാണ്. തനിക്കെതിരെ ഹൈക്കോടതി വിധി വന്ന് അന്ന് രാത്രി തന്നെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. സർക്കാരിനെതിരെ സംസാരിക്കുന്നവരെ മാറ്റി നിർത്തുക എന്ന ലക്ഷ്യം മാത്രമാണ് വിധിക്ക് പിന്നിലുള്ളതെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിലെത്തിയിരിക്കുകയാണ്. കുറ്റക്കാരനാണെന്ന ഉത്തരവ് കൂടി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മുഹമ്മദ് ഫൈസലിനുവേണ്ടി അഭിഭാഷകൻ കെ.ആർ ശശി പ്രഭുവാണ് ഹർജി സമർപ്പിച്ചത്. ഫൈസലിന് വേണ്ടി സുപ്രീംകോടതിയിൽ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരാകും. ഈ മാസം ഒൻപതിനാണ് ഹർജി പരിഗണിക്കുന്നത്.
അണ്ണാമലൈ ആശുപത്രിയിൽ; തമിഴ്നാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പദയാത്ര മാറ്റിവച്ചു
അതിനിടെ, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ പാർലമെന്റംഗത്വത്തിൽ നിന്ന് വീണ്ടും അയോഗ്യനാക്കി. ലോക്‌സഭാ സെക്രട്ടറിയേറ്റ് ഇത് വ്യക്തമാക്കിക്കൊണ്ടാണ് ഉത്തരവിറക്കിയത്. വധശ്രമക്കേസിൽ കുറ്റകാരനെന്നുള്ള വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടർന്നാണ് ലോക്‌സാഭാംഗത്വം റദ്ദാക്കിയത്. ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനമിറക്കിയത്. ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam