
കൊല്ലം: കൊല്ലത്ത് പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി. ചടയമംഗലം നിയമസഭ മണ്ഡലത്തിലെ 23 ആം നമ്പര്‍ ബൂത്ത് ബിഎല്‍ഒ ആദര്‍ശാണ് പരാതിക്കാാരൻ. നെട്ടയം സ്വദേശിയായ അജയനെതിരെ ബിഎൽഒ പൂയപ്പള്ളി പൊലീസിൽ പരാതി നൽകി. പുനലൂര്‍ പി.ഡബ്യു.ഡി ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കാണ് ആദർശ്. അജയൻ്റെ വീട്ടില്‍ ഏഴ് തവണ എത്തിയിട്ടും ഫോം പൂരിപ്പിച്ച് നല്‍കാന്‍ തയാറായില്ലെന്ന് ആദർശ് പറയുന്നു. ഇന്ന് ഫോം ചോദിച്ചപ്പോൾ പ്രകോപിതനായ അജയൻ ആദ്യം അസഭ്യവര്‍ഷം നടത്തിയെന്നും പിന്നാലെ അക്രമിച്ചെന്നുമാണ് പരാതി.