
ഭോപ്പാൽ: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ ജലസംഭരണി തകർന്ന് അപകടം. 2 പേർ മരിച്ചു. മധുരയിലെ കൃഷ്ണ വിഹാറിലാണ് അപകടം നടന്നത്. 240 കിലോ ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്. സംഭവത്തിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് എസ്ഡിആർഎഫ് ടീം രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. കുട്ടികളടക്കം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നു അധികൃതർ സംശയമുന്നയിക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നും ദൗത്യസംഘം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam