സിജെ റോയിയുടെ ആത്മഹത്യ; തിടുക്കത്തിൽ എസ്ഐടി രൂപീകരിച്ചതിൽ സംശയം, കോൺഗ്രസ് നേതാക്കൾക്ക് എന്താണ് പ്രത്യേക താൽപ്പര്യമെന്ന് ബിജെപി

Published : Feb 02, 2026, 10:45 AM IST
CJ Roy

Synopsis

സിദ്ധരാമയ്യ സർക്കാർ ഒരു എസ്‌ഐടി രൂപീകരിക്കുന്നത് രണ്ട് കാരണങ്ങളാലാണ്. സ്വന്തം നില സംരക്ഷിക്കാനും പ്രതിപക്ഷത്തെ അടിച്ചമർത്താനും. എസ്‌ഐടി എന്നാൽ "സിദ്ധരാമയ്യ അന്വേഷണ സംഘം" എന്നാണ് വിജയേന്ദ്ര പരിഹസിച്ചത്.

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സിജെ റോയിയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് കർണാടക സർക്കാർ എന്തിനാണ് തിടുക്കത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് ബി വൈ വിജയേന്ദ്ര. ശിവമോഗയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എസ്ഐടി രൂപീകരണത്തിൽ സംശയം പ്രകടിപ്പിച്ചത്. റോയിയുടെ കുടുംബത്തിന് അന്ത്യകർമങ്ങൾ നടത്താനോ പരാതി നൽകാനോ കഴിയുന്നതിന് മുമ്പുതന്നെ സർക്കാർ തിടുക്കത്തിൽ എസ്‌ഐടി രൂപീകരിച്ചത് സംശയം ജനിപ്പിക്കുന്നതാണെന്ന് വിജയേന്ദ്ര പറഞ്ഞു. 

എസ്‌ഐടി എന്നാൽ "സിദ്ധരാമയ്യ അന്വേഷണ സംഘം" എന്നാണ് വിജയേന്ദ്ര പരിഹസിച്ചത്. സിദ്ധരാമയ്യ സർക്കാർ ഒരു എസ്‌ഐടി രൂപീകരിക്കുന്നത് രണ്ട് കാരണങ്ങളാലാണ്. സ്വന്തം നില സംരക്ഷിക്കാനും പ്രതിപക്ഷത്തെ അടിച്ചമർത്താനും. ഈ കേസിൽ, ആഭ്യന്തര വകുപ്പിലെ വീഴ്ചകൾ മറച്ചുവെക്കാൻ മാത്രമാണ് എസ്‌ഐടി രൂപീകരിച്ചതെന്നാണ് താൻ സംശയിക്കുന്നതെന്ന് വിജയേന്ദ്ര പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് കേസിൽ എന്താണ് പ്രത്യേക താൽപ്പര്യമെന്നും അദ്ദേഹം ചോദിക്കുന്നു.

അതേസമയം തിടുക്കത്തിൽ എസ്‌ഐടി രൂപീകരിച്ചെന്ന ആരോപണം നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച് കെ പാട്ടീൽ തള്ളി. സത്യം വേഗത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. എത്രയും വേഗം റോയിയുടെ മരണത്തിലെ നിജസ്ഥിതി പൊതുജനങ്ങളെ അറിയിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്- മന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു. കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോക്ടർ സി ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്നാണ് ഉയരുന്ന സംശയം. ഒമ്പത് പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചതായി വിവരം. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണ് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് കടുത്ത സമ്മർദ്ദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തിയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിജെ റോയിയുടെ മരണം; പാര്‍ലമെന്‍റിൽ ഉന്നയിച്ച് പ്രതിപക്ഷം, അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി
രാഷ്ട്രപതിഭരണം അവസാനിക്കുന്നു, മണിപ്പൂരിലെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ, സർക്കാർ രൂപീകരണത്തിനെന്ന് സൂചന