
ഹൈദരാബാദ്: ദമ്പതിമാരെയും രണ്ടുവയസ്സുള്ള മകളെയും വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമബംഗാൾ സ്വദേശികളായ ഗോപിനാഥ്(31) ഭാര്യ സാമന്ത(26) മകൾ സ്നിഗ്ധ എന്നിവരാണ് മരിച്ചത്. കുകട്പള്ളി ഹൗസിങ് ബോർഡ് കോളനിയിലെ വീട്ടിൽ ചൊവ്വാഴ്ചയാണ് മൂവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ജീവനൊടുക്കിയതാണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തികബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് ലഭിച്ചതായും മരണത്തിൽ ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പിലുണ്ടെന്നും പൊലീസ് പറഞ്ഞു.
ഹൈദരാബാദിലെ ഒരു ഹോട്ടലിൽ ഷെഫായി ജോലിചെയ്യുകയായിരുന്നു ഗോപിനാഥ്. ഇതിനുപുറമേ പിസ ഡെലിവറി എക്സിക്യൂട്ടിവായും ജോലിചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ദമ്പതിമാരുടെ വീട്ടിലെ വാതിലിനടിയിലൂടെ പുറത്തേക്ക് വെള്ളമൊഴുകുന്നത് അയൽക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വെള്ളമൊഴുകുന്നത് കണ്ട് അയൽക്കാർ വീട്ടിലെത്തി ദമ്പതിമാരെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ വാതിൽ തകർത്ത് അകത്ത് കടക്കുകയായിരുന്നു. തുടർന്നാണ് ദമ്പതിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.
പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ചുമരിൽ ഇംഗ്ലീഷിൽ എഴുതിയ കുറിപ്പും ഇതിനുപുറമേ ബംഗാളിയിൽ കടലാസിൽ എഴുതിയ മറ്റൊരു ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയത്. മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും സാമ്പത്തിക ബാധ്യതയാണ് കടുംകൈ ചെയ്യാൻ കാരണമെന്നുമാണ് കുറിപ്പിലുള്ളത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam