ഹൈദരാബാദിൽ കാറിനുള്ളിൽ പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി; എംഎൽഎയുടെ മകനും പ്രതിയെന്ന് ആരോപണം

Published : Jun 03, 2022, 03:06 PM ISTUpdated : Jun 03, 2022, 03:09 PM IST
ഹൈദരാബാദിൽ കാറിനുള്ളിൽ പെൺകുട്ടി കൂട്ടബലാത്സം​ഗത്തിനിരയായി; എംഎൽഎയുടെ മകനും പ്രതിയെന്ന് ആരോപണം

Synopsis

കുറ്റകൃത്യത്തിൽ പങ്കെടുത്ത അഞ്ച് കുറ്റവാളികളിൽ ഒരാൾ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പാർട്ടി എംഎൽഎയുടെ മകനാണെന്നും മറ്റൊരാൾ ന്യൂനപക്ഷ ചെയർമാന്റെ മകനാണെന്നും ബിജെപി ആരോപിച്ചു.

ഹൈദരാബാദ്: ഹൈദരാബാദിൽ (Hyderabad) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ (Minor Girl)  കാറിനുള്ളിൽ കൂട്ടബലാത്സം​ഗത്തിനിരയാക്കിയ (Gang rape) സംഭവത്തിൽ എംഎൽഎയുടെ മകനും പങ്കുണ്ടെന്ന് പൊലീസ്. കേസിലെ അഞ്ച് പ്രതികളും പ്രായപൂർത്തിയാകാത്തവരാണെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ  ശനിയാഴ്ചയാണ് സംഭവം. 17കാരിയായ പെൺകുട്ടിയാണ് ബലാത്സം​ഗത്തിനിരയായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആദ്യം പോക്സോ നിയമപ്രകാരമാണ്  കേസെടുത്തത്. പിന്നീട്  ഐപിസി 376 (കൂട്ടബലാത്സംഗം) സെക്ഷനും ചുമത്തി. ഒരു എംഎൽഎയുടെ മകനും ന്യൂനപക്ഷ ബോർഡ് ചെയർമാനും പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്നും പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്നെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഇന്ത്യ ടുഡേ ടിവി റിപ്പോർട്ട് ചെയ്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളെ മാത്രമാണ് പെൺകുട്ടി തിരിച്ചറിഞ്ഞത്. ജൂബിലി ഹിൽസ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കൊപ്പം മെഴ്‌സിഡസ് കാറിൽ കയറ്റാൻ പെൺകുട്ടിയോട് ആവശ്യപ്പെട്ടതായി അതിജീവിതയുടെ പിതാവ് പറഞ്ഞു. പ്രതികൾ തന്റെ മകളോട് മോശമായി പെരുമാറുകയും കഴുത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തെന്നും പരാതിയിൽ ആരോപിക്കുന്നു.

പരപുരുഷ ബന്ധം ആരോപിച്ച് കാമുകിയെ കുത്തിക്കൊന്നു; പ്രവാസി യുവാവിന് യുഎഇയില്‍ വധശിക്ഷ

സംഭവത്തെ ബിജെപി ശക്തമായി അപലപിച്ചു. കുറ്റകൃത്യത്തിൽ പങ്കെടുത്ത അഞ്ച് കുറ്റവാളികളിൽ ഒരാൾ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പാർട്ടി എംഎൽഎയുടെ മകനാണെന്നും മറ്റൊരാൾ ന്യൂനപക്ഷ ചെയർമാന്റെ മകനാണെന്നും ബിജെപി ആരോപിച്ചു. അതിജീവിതയുടെ രക്ഷിതാക്കൾ പരാതി നൽകിയിട്ടും ഹൈദരാബാദ് പൊലീസ് ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബിജെപി ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി