'എന്നെ വിവാഹം കഴിക്കണം, അല്ലെങ്കിൽ മരിക്കും', സഹപ്രവർത്തകനെ വീഡിയോകോൾചെയ്ത് ഭീഷണി മുഴക്കി ടെക്കി യുവതി; പിന്നാലെ ജീവനൊടുക്കി

Published : Oct 26, 2026, 06:11 PM IST
hyderabad techi archana death

Synopsis

സഹപ്രവർത്തകനായ യുവാവിനെ വീഡിയോകോൾ ചെയ്ത യുവതി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി പൊലീസ് പറഞ്ഞു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയാണ് പുലർച്ചെ രണ്ടരയോടെ യുവതി സഹപ്രവർത്തകനെ വിളിച്ചത്. കൈയിൽ ഒരു ഷാളും പിടിച്ചാണ് യുവതി വീഡിയോകോളിൽ സംസാരിച്ചിരുന്നത്.

ഹൈദരാബാദ്: സഹപ്രവർത്തകനെ വീഡിയോകോൾ ചെയ്തതിന് പിന്നാലെ ടെക്കി യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ സ്വകാര്യ സോഫ്റ്റ് വെയർ കമ്പനിയിൽ സീനിയർ അസോസിയേറ്റായ ഉത്തർപ്രദേശ് സ്വദേശിനി അർച്ചന ചൗധരി മാലിക്(29) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം.

സഹപ്രവർത്തകനായ യുവാവിനെ വീഡിയോകോൾ ചെയ്ത യുവതി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി പൊലീസ് പറഞ്ഞു. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയാണ് പുലർച്ചെ രണ്ടരയോടെ യുവതി സഹപ്രവർത്തകനെ വിളിച്ചത്. കൈയിൽ ഒരു ഷാളും പിടിച്ചാണ് യുവതി വീഡിയോകോളിൽ സംസാരിച്ചിരുന്നത്. ഈ സമയം സഹപ്രവർത്തകൻ അമ്മയ്ക്കൊപ്പം പുറത്തായിരുന്നു. പിന്നീട് ഇയാൾ യുവതിയെ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പുലർച്ചെ അഞ്ചരയോടെ യുവതിയുടെ ഫ്ളാറ്റിലെത്തി. എന്നാൽ, ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. ഇതോടെ യുവാവ് പൊലീസിനെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചതോടെയാണ് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

അർച്ചന ചൗധരിയും സഹപ്രവർത്തകനായ ഉത്തരാഖണ്ഡ് സ്വദേശിയും നാലുവർഷമായി പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, വിവാഹിതനായ യുവാവിന്റെ വിവാഹമോചന നടപടികൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് എത്രയുംപെട്ടെന്ന് തന്നെ വിവാഹം കഴിക്കാനായി യുവതി സമ്മർദം ചെലുത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഒസ്മാനിയ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡിഎംകെ നേതാവ് അൻപിൽ മഹേഷിനെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്; 100 കോടിയുടെ കോഴക്കേസിൽ അറസ്റ്റ്
ഹോട്ടൽമുറിയിലേക്ക് നടന്നെത്തിയ യുവതി പെട്ടെന്ന് കുഴഞ്ഞുവീണു, ഓടിയെത്തി ഭർത്താവ്; മരണത്തിൽ ദുരൂഹതയെന്ന് കുടുംബം