
ഹൈദരാബാദ്: നഗരത്തിലെ ഹോട്ടൽമുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ആൽവാൾ സ്വദേശിയായ രേണുക(26)യെയാണ് വെള്ളിയാഴ്ച പുലർച്ചെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഒരുസുഹൃത്തുമായുള്ള വീഡിയോകോളിനിടെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരമെന്നും പൊലീസ് പറഞ്ഞു.
ഹൈദരാബാദ് നഗരത്തിലുള്ള ഒരു പബ്ബിലെ ജീവനക്കാരിയാണ് രേണുക. വിവാഹിതയും ഒരുകുട്ടിയുടെ മാതാവുമായ രേണുക ബുധനാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഒരു യുവാവിനൊപ്പമാണ് യുവതി ഹോട്ടലിൽ മുറിയെടുത്തത്. വ്യാഴാഴ്ച രാത്രി 10.30-ഓടെ ഇയാൾ മുറിയിൽനിന്ന് പുറത്തുപോയി. രാത്രി 11.56-ന് രേണുക ഓൺലൈൻ വഴി മുറിയിലേക്ക് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. ഇതിനുശേഷമാണ് സുഹൃത്തിനെ വീഡിയോകോൾചെയ്തത്. സുഹൃത്തുമായുള്ള വീഡിയോകോളിനിടെ പുലർച്ചെ 12.30-ഓടെയാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. തുടർന്ന് സുഹൃത്ത് ഹോട്ടൽ ജീവനക്കാരെയും ഇവർ പൊലീസിനെയും വിവരമറിയിച്ചു. പൊലീസെത്തി മുറി തുറന്നതോടെയാണ് യവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊബൈൽഫോണും പൊലീസ് പരിശോധിച്ചുവരികയാണ്. യുവതിക്കൊപ്പം ഹോട്ടലിലെത്തിയ യുവാവിനെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam