
ദില്ലി: ദില്ലിയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ആംആദ്മിക്കെതിരായ ജനവിധിയായി വിലയിരുത്താന്‍ സാധിക്കില്ലെന്നും പാര്‍ട്ടിയുടെ ജനസമ്മതിയില്‍ ഇടിവുണ്ടായിട്ടില്ലെന്നും ദില്ലി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാള്‍. 'ലോക്സഭാ തെരഞ്ഞെടുപ്പ് രാജ്യത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള മത്സരമായിരുന്നു. രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലുള്ള പോരാട്ടമായിരുന്നു.
ഇത് കെജ്രിവാളിന്‍റെ തെരഞ്ഞെടുപ്പായിരുന്നില്ല'. 2020 ല്‍ നടക്കുന്ന ദില്ലി നിയമസഭാതെരഞ്ഞെടുപ്പില്‍ ജനം ആംആദ്മിക്ക് വോട്ട് ചെയ്യുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. 2015 മുതല്‍ രാജ്യതലസ്ഥാനത്ത് അരവിന്ദ് കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടിയാണ് ഭരണത്തിലുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ഏഴു സീറ്റും തൂത്തൂവാരി ബിജെപി വലിയ വിജയം സ്വന്തമാക്കിയിരുന്നു.
പല മണ്ഡലങ്ങളിലും ആംആദ്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. ദില്ലിക്കൊപ്പം പഞ്ചാബിലും ആംആദ്മി വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പഞ്ചാബില്‍ ഒരു സീറ്റില്‍ മാത്രമാണ് പാര്‍ട്ടിക്ക് വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞത്. 2014 ല്‍ പഞ്ചാബില്‍ നാല് സീറ്റുകള്‍ ആംആദ്മി നേടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam