സക്കീര്‍മൂസയുടെ ഏറ്റുമുട്ടല്‍ വധം: കശ്മീരില്‍ പ്രതിഷേധം തുടരുന്നു, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

By Web TeamFirst Published May 27, 2019, 10:36 AM IST
Highlights

കഴിഞ്ഞ ദിവസം സക്കീര്‍ മൂസയെ വധിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭമുണ്ടായത്.

ശ്രീനഗര്‍: ബുര്‍ഹാന്‍ വാനിയുടെ അടുത്ത സഹായിയും അന്‍വാര്‍ ഗസ്വതുല്‍ ഹിന്ദ് നേതാവുമായ ഭീകരവാദിയുമായ സക്കീര്‍ മൂസയെ ഏറ്റുമുട്ടല്‍ കൊലപാതകത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ വ്യാപക സംഘര്‍ഷം. മുന്‍കൂര്‍ നടപടിയായി കശ്മീര്‍ താഴ്വരയിലെ ഹയര്‍ സെക്കന്‍ഡറി, കോളജ് സ്ഥാപനങ്ങള്‍ തിങ്കളാഴ്ച അടച്ചു. കശ്മീര്‍ യൂണിവേഴ്സിറ്റി തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി കാമ്പസും അടച്ചു. 

നാല് ദിവസം മുമ്പാണ് സക്കീര്‍മൂസയെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്. വധത്തില്‍ പ്രതിഷേധിച്ച് നേരത്തെയും പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം സക്കീര്‍ മൂസയെ വധിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പ്രക്ഷോഭമുണ്ടായത്. എന്നാല്‍, വീഡിയോയുടെ ആധികാരികത പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

click me!