'ഔറം​ഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്നാണ് ആ​ഗ്രഹം, പക്ഷേ...'; പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

Published : Mar 11, 2025, 09:41 AM ISTUpdated : Mar 11, 2025, 09:44 AM IST
'ഔറം​ഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്നാണ് ആ​ഗ്രഹം, പക്ഷേ...'; പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി

Synopsis

മറാത്ത രാജാവ് ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയും ബിജെപിയുടെ സത്താറ എംപിയുമായ ഉദയൻരാജെ ഭോസാലെയാണ് ഔറം​ഗസീബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്.

മുംബൈ: ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഖുലാബാദിൽ സ്ഥിതി ചെയ്യുന്ന മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന ആവശ്യത്തെ പിന്തുണച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുൻ കോൺഗ്രസ് സർക്കാർ ശവകുടീരം ആർക്കിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യക്ക് കൈമാറി സംരക്ഷിച്ചതിനാൽ നിയമപരമായി മാത്രമേ ശവകുടീരം നീക്കം ചെയ്യാനാകൂവെന്നും അദ്ദേഹം പറഞ്ഞു. നമുക്കെല്ലാവർക്കും ഇക്കാര്യത്തിൽ എതിരഭിപ്രായമില്ല. പക്ഷേ നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുവേണം അതുചെയ്യാൻ. കാരണം ശവകുടീരം സംരക്ഷിത സ്ഥലമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് ഭരണകാലത്ത് ഈ സ്ഥലം എ.എസ്.ഐയുടെ സംരക്ഷണയിൽ വിട്ടുനൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറാത്ത രാജാവ് ഛത്രപതി ശിവാജി മഹാരാജിന്റെ പിൻഗാമിയും ബിജെപിയുടെ സത്താറ എംപിയുമായ ഉദയൻരാജെ ഭോസാലെയാണ് ഔറം​ഗസീബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തിയത്. ജെസിബി ഉപയോ​ഗിച്ച് ശവക്കുഴി പൊളിച്ചുമാറ്റണം. ഔറം​ഗസീബ് കള്ളനും കൊള്ളക്കാരനുമായിരുന്നുവെന്നും ഉദയൻരാജെ പറഞ്ഞു. 

ഔറംഗസേബിന്റെ ശവകുടീരം സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കുന്നവർ ശവകുടീരം സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകട്ടെ. ഔറംഗസേബിന്റെ മഹത്വവൽക്കരണം ഇനി അനുവദിക്കില്ലെന്നും എംഎൽഎ പറഞ്ഞു. ഷാഹാജി ഛത്രപതി മഹാരാജ്, രാജ്മാതാ ജിജാവു, ഛത്രപതി ശിവാജി മഹാരാജ്, ഛത്രപതി സംഭാജി മഹാരാജ് എന്നിവരെ കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

മാർച്ച് 4 ന് ബിജെപി നേതാവ് നവനീത് റാണയും ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച, ഔറംഗസേബിനെ പ്രശംസിച്ചതിന്റെ പേരിൽ എംഎൽഎ അബു അസ്മിയെ മഹാരാഷ്ട്ര നിയമസഭയിൽ നിന്ന് ബജറ്റ് സമ്മേളനം അവസാനിക്കുന്നതുവരെ സസ്‌പെൻഡ് ചെയ്തിരുന്നു. 

Read More... മേശ തുടയ്ക്കുമ്പോൾ ദേഹത്ത് വെള്ളം വീണതിൽ തർക്കം; ചേർത്തലയിൽ സിപിഎം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

1707-ൽ 87-ആം വയസ്സിൽ അന്തരിച്ച ഔറംഗസീബിനെ, ഔറംഗബാദിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഖുൽദാബാദിലാണ് അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ശവകുടീരമായ 'ബീബി കാ മഖ്ബറ' സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. തന്റെ ഗുരുവായ സൂഫി സന്യാസി സയ്യിദ് സൈനുദ്ദീനെ അടക്കം ചെയ്തിരിക്കുന്ന ഖുൽദാബാദിൽ തന്നെ അടക്കം ചെയ്യണമെന്ന് ഔറംഗസേബ് തന്റെ വിൽപത്രത്തിൽ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സയ്യിദ് സൈനുദ്ദീന്റെ സമുച്ചയത്തിനുള്ളിലാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്.

Asianet News Live

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന