മധ്യപ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി; സാങ്കേതിക തകരാറെന്ന് പ്രാഥമികനിഗമനം

By Web TeamFirst Published May 29, 2023, 12:24 PM IST
Highlights

ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു.

ഭോപ്പാല്‍: മധ്യപ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ഭിന്ദ് ജില്ലയിലെ പാടത്താണ് വ്യോമസേനയുടെ അപ്പാച്ചെ എഎച്ച് 64 ഹെലികോപ്റ്റര്‍ ഇറക്കിയത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണെന്ന് വ്യോമസേന അറിയിച്ചു. സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കുകയായിരുന്നെന്നാണ് പ്രാഥമികവിവരങ്ങള്‍. 
 

An Apache AH-64 helicopter of the IAF carried out a precautionary landing near Bhind, during routine operational training. All crew and the aircraft are safe. The rectification party has reached the site. pic.twitter.com/hhd6wSNgT2

— Indian Air Force (@IAF_MCC)
 



  'കേരളത്തിന്റെ ധൂർത്ത് അനുവദിക്കാനാവില്ല' വായ്പാ പരിധി വെട്ടിക്കുറച്ചതിൽ വി മുരളീധരൻ
 

 

click me!