
ദില്ലി: കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് അനുകൂലമായ പഠന റിപ്പോർട്ട് പുറത്തുവിട്ട് ഐ സി എം ആർ. കൊവാക്സിൻ ജനിതക മാറ്റം വന്ന യു കെയിലെ വൈറസിനെ പ്രതിരോധിയ്ക്കുമെന്നാണ് ഐ സി എം ആർ റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ നിർമ്മാതാക്കൾ ഭാരത് ബയോടെക്ക് ആണ്. പരീക്ഷണഘട്ടത്തിലുള്ള കൊവാക്സിൻ കൊവിഡ് വാക്സിൻ പ്രതിരോധത്തിനുപയോഗിക്കരുത് എന്ന തരത്തിലുള്ള വിമർശനങ്ങൾ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തിലുള്ള കൊവാക്സിൻ ഉപയോഗിക്കരുതെന്നും പരീക്ഷണം നടത്താൻ ജനങ്ങൾ ഗിനിപ്പന്നികളല്ല എന്നുമായിരുന്നു കോൺഗ്രസിന്റെ ആക്ഷേപം. എന്നാൽ, കൊവാക്സിൻ നിർമ്മാതാക്കളും ഡ്രഗ് റെഗുലേറ്റർ അതോറിറ്റിയും കൊവാക്സിൻ സുരക്ഷിതമാണെന്ന് തന്നെയാണ് വ്യക്തമാക്കിയത്. കേരളമടക്കം പല സംസ്ഥാനങ്ങളും കൊവാക്സിൻ ഉപയോഗിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്.
Read Also: കൊവിഡ് വാക്‌സിന്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്ന പ്രചരണം; അറിയാം വസ്തുത
നിലവിൽ ആരോഗ്യപ്രശ്നങ്ങളുള്ളവർ കൊവാക്സിൻ സ്വീകരിക്കരുത്; മുന്നറിയിപ്പുമായി ഭാരത് ബയോടെക്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam