
സാൻ ഫ്രാൻസിസ്കോ: ലഡാക്ക് അതിര്‍ത്തിയിലുണ്ടായ ചൈനീസ് അധിനിവേശ (Chinese Invasion) ശ്രമത്തിൽ താക്കീതുമായി ഇന്ത്യ. മുറിവേറ്റാൽ ഒരാളെയും ഇന്ത്യ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് (Rajnath Singh) ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് (Narendra Modi) കീഴിൽ ലോകത്തിലെ മികച്ച മൂന്ന് സമ്പദ്‍വ്യവസ്ഥകളിൽ ഒന്നാകാനായി ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ സൈന്യം എന്താണ് ചെയ്തതെന്നോ, ഇന്ത്യൻ സര്‍ക്കാര്‍ എന്ത് തീരുമാനമാണ് എടുത്തതെന്നോ എനിക്ക് പറയാൻ ആകില്ല. പക്ഷേ ഒന്ന് പറയാം, മുറിവേറ്റാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന സന്ദേശം ചൈനയ്ക്ക് കിട്ടിക്കഴിഞ്ഞു. - രാജ്നാഥ് സിംഗ് പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യ - അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു രാജ്യത്തോട് ഇന്ത്യക്ക് ബന്ധമുണ്ടെന്നതിനാൽ മറ്റൊരു രാജ്യത്തോടുള്ള ബന്ധം മോശമാകുന്നില്ലെന്ന് അമേരിക്കയ്ക്കുള്ള സന്ദേശമായി രാജ്നാഥ് സിംഗ് പറഞ്ഞു. യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ അമേരിക്കയ്ക്ക് എതിര്‍പ്പുള്ള സാഹചര്യത്തിലാണ് രാജ്നാഥ് സിംഗിന്റെ പരാമര്‍ശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam