മകൾ പീഡനത്തിന് ഇരയായില്ലെന്ന് അച്ഛൻ, നിർബന്ധിച്ച് പറയിപ്പിച്ചത് പൊലീസെന്ന് വെളിപ്പെടുത്തൽ; വഴിത്തിരിവ് ഐഐഎം കൊൽക്കത്തയിലെ കേസിൽ

Published : Jul 13, 2025, 06:30 AM IST
Image of  IIM kolkata Joka

Synopsis

മകൾ ഓട്ടോറിക്ഷയിൽ നിന്ന് വീണതാണെന്നും പീഡിപ്പിക്കപ്പെട്ടതാണെന്നും ഐഐഎം കൊൽക്കത്ത പീഡന പരാതിക്കാരിയുടെ അച്ഛൻ

കൊൽക്കത്ത: ഐഐഎം ക്യാമ്പസിലെ പീഡന പരാതിയിൽ വഴിത്തിരിവ്. മകൾ പീഡിപ്പിക്കപ്പെട്ടില്ലെന്നും ഓട്ടോറിക്ഷയിൽ നിന്ന് വീണാണ് പരിക്കേറ്റതെന്നും വ്യക്തമാക്കി പിതാവ് രംഗത്തെത്തി. മകൾ പൊലീസിന് പരാതി നൽകിയിട്ടില്ലെന്നും വൈദ്യ പരിശോധയ്ക്കിടെ പൊലീസ് മകളോട് ചില കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.പീഡനത്തിനിരയായി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അച്ഛന്റെ വെളിപ്പെടുത്തൽ. അറസ്റ്റിലായ പ്രതിയെ കോടതി ഏഴു ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

ഐഐഎമ്മിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായെന്ന പരാതിയിലാണ് കർണാടക സ്വദേശിയായ പർമാനന്ദ് ടോപ്പൗൻവാർ എന്ന സീനിർയ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കോളേജിൽ നിന്ന് കൗൺസിലിംഗ് സെഷനായി ഐഐഎമ്മിൽ എത്തിയ വിദ്യാർത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചതെന്നാണ് പൊലീസ് പറ‌ഞ്ഞത്. ഐഐഎമ്മിലെത്തിയ വിദ്യാർത്ഥിനിയെ യുവാവ് പരിചയപ്പെടുകയും കൗൺസിലിങ് നടക്കുന്ന സ്ഥലത്തിന് പകരം ഹോസ്റ്റലിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നും യുവതി ആരോപിച്ചതായി പൊലീസ് പറഞ്ഞിരുന്നു. പ്രതി പിസ്സയും വെള്ളവും നൽകിയെന്നും ഇതിൽ മയക്കുമരുന്ന് കലർത്തിയിരുന്നതായും യുവതിയെ ഉദ്ധരിച്ച് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നു.

ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 64, 123 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ വെള്ളിയാഴ്ച രാത്രി 9:34 ന് മകൾ ഒരു ഓട്ടോയിൽ നിന്ന് വീണു ബോധം നഷ്ടപ്പെട്ടുവെന്ന് അറിയിച്ച് തനിക്ക് ഫോൺ കോൾ വന്നിരുന്നുവെന്ന് പിതാവ് പറയുന്നു. പൊലീസ് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി തന്നോട് പറഞ്ഞിരുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിഞ്ഞു. താൻ മകളോട് സംസാരിച്ചു. ആരും തന്നെ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് അവൾ പറയുന്നത്. എന്റെ മകൾ തിരിച്ചെത്തി, അവൾ സുഖമായിരിക്കുന്നു. അറസ്റ്റിലായ ആളുമായി അവൾക്ക് യാരൊരു ബന്ധവുമില്ലെന്നും പിതാവ് പറഞ്ഞു.

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'