അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണം; മുസ്‌ലിം ലീഗ് എംപിക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി, നോട്ടീസ് അയച്ച് കോടതി

Published : Feb 17, 2026, 06:02 PM IST
navas kani

Synopsis

ആദായ നികുതി വകുപ്പിന് നിർദേശം നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുള്ളത്. തിരുനെൽവേലി സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

ചെന്നൈ: മുസ്‌ലിം ലീഗ് എംപിയായ നവാസ് കനിയുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ആദായ നികുതി വകുപ്പിന് നിർദേശം നൽകണമെന്നാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലുള്ളത്. തിരുനെൽവേലി സ്വദേശിയായ അഭിഭാഷകനാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

2019ൽ എംപി ആയിരുന്നപ്പോൾ 5.75 ലക്ഷം രൂപ ആയിരുന്നു വരുമാനം. 2024ൽ 20.84 കോടി ആയി ഉയർന്നു. ‌ഇതിനെതിരെ ഐടി വകുപ്പിന് പരാതി നൽകിയിട്ടും നടപടിയില്ലെന്നും എംപി ഫണ്ട് വകമാറ്റി തുക തട്ടിയെടുത്തെന്നുമാണ് ഹർജിയിലെ ആരോപണങ്ങൾ. ഹർജിയുടെ അടിസ്ഥാനത്തിൽ എംപിക്കും ആദായ നികുതി വകുപ്പിനും കോടതി നോട്ടീസ് അയച്ചു. രാമനാഥപുരം എംപി ആണ് നവാസ് കനി. കേരളത്തിന് പുറത്ത് ലീഗിന്റെ ഏക എംപിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് കാത്തിരിക്കുന്നത് മറ്റ് 3 സംസ്ഥാനങ്ങളും പുതുച്ചേരിയും; വിജ്ഞാപനം മാർച്ച് പകുതിയോടെ
പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, മുൻ ശാസ്ത്ര ഉപദേഷ്ടാവ് അധ്യക്ഷനായി സമിതി