കേന്ദ്രമോട്ടോർ വാഹനനിയമത്തിലെ ഭേദഗതികൾ നാളെ മുതൽ കർശനമായി നടപ്പാക്കാൻ പോവുകയാണ്. വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ പത്തിരട്ടി വരെയാണ് കൂടുന്നത്. ഹെൽമറ്റില്ലാതെ നാളെ നിരത്തിലിറങ്ങാൻ വല്ല പ്ലാനുമുണ്ടോ? പൊലീസ് പിടിച്ചാൽ നൂറു രൂപ കൊടുത്ത് ഊരാനാകുമെന്ന് കരുതരുത്. ആയിരം രൂപയാണ് പിഴ.
ഓരോ നിയമലംഘനത്തിനും പിഴത്തുക കുത്തനെ കൂടിയിട്ടുണ്ട്. എന്തൊക്കെയാണ് മാറ്റമെന്നല്ലേ? വിശദമായി അറിയാം.
പ്രായപൂർത്തിയാകാത്തവർ വാഹനം നിരത്തിലിറക്കിയിൽ മാതാപിതാക്കളും വെട്ടിലാകും. രക്ഷാകർത്താവ് 25,000 രൂപ പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും. വാഹനമോടിയച്ചയാൾക്ക് ലൈസൻസ് ലഭിക്കാൻ 25 വയസ്സ് വരെ കാത്തുനിൽക്കണം.
നിയമങ്ങൾ പാലിച്ചാൽ കീശ കാലിയാകില്ല. ലംഘിച്ചാലോ? പിടിവീഴും, പിഴ കടുക്കും.ഒപ്പം നിയമ ലംഘകരെ കാത്തിരിക്കുന്നത്, മോട്ടോർ വാഹനവകുപ്പിന്‍റെ റിഫ്രഷർ കോഴ്സുകളും നിർബന്ധിത സാമൂഹിക സേവനവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam