അയോധ്യക്കേസ്: സുപ്രീംകോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി

Published : Sep 19, 2019, 10:25 PM IST
അയോധ്യക്കേസ്: സുപ്രീംകോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി

Synopsis

ജമ്മു കശ്മീരിനെ വീണ്ടും ഭൂമിയിലെ സ്വർഗ്ഗമാക്കുമെന്നും കശ്മീരികളുടെ മനസ്സിലെ മുറിവുണക്കുമെന്നും മോദി കൂട്ടി ചേർത്തു

നാസിക്: അയോധ്യ വിഷയത്തില്‍ സുപ്രീംകോടതിയിൽ പൂർണവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേസ് കോടതിയുടെ പരിഗണനയിലുള്ളപ്പോൾ ചിലരുടെ അഭിപ്രായ പ്രകടനം സംശയകരമാണെന്നും മോദി പറഞ്ഞു. 

ജമ്മു കശ്മീരിനെ വീണ്ടും ഭൂമിയിലെ സ്വർഗ്ഗമാക്കുമെന്നും കശ്മീരികളുടെ മനസ്സിലെ മുറിവുണക്കുമെന്നും മോദി കൂട്ടി ചേർത്തു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ സംസ്ഥാന പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഫഡ്നാവിസ് സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി കോൺഗ്രസിനെയും എൻസിപിയെയും കടന്നാക്രമിച്ചു. രാജ്യതാൽപര്യത്തേക്കാൾ സ്വന്തം താൽപര്യങ്ങൾക്കും വോട്ടിനും വേണ്ടി മാത്രം നിലകൊള്ളുന്ന പ്രതിപക്ഷമാണ് രാജ്യത്തുള്ളതെന്നും മോദി നാസിക്കിൽ കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല
ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി