
ഭോപ്പാൽ: മധ്യപ്രദേശിൽ മന്ത്രി നരേന്ദ്ര ശിവാജി പട്ടേലിൻ്റെ മകനെതിരെ കേസെടുത്ത നാല് പൊലീസുകാർക്ക് സസ്പെൻഷൻ. ഭോപ്പാലിലെ ഷാപുര മേഖലയിൽ ശനിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിലാണ് മന്ത്രിയുടെ മകനെതിരേയും സുഹൃത്തുക്കൾക്കെതിരേയും കേസെടുത്തത്. റോഡപകടത്തെ തുടർന്ന് മന്ത്രിയുടെ മകനും സുഹൃത്തുക്കളും മാധ്യമ പ്രവർത്തകനേയും ദമ്പതികളേയും ആക്രമിക്കുകയായിരുന്നു. മകനെതിരെ കേസെടുത്തതറിഞ്ഞ മന്ത്രി പട്ടേൽ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഷാപുര പൊലീസ് സ്റ്റേഷനിലെത്തിയ മന്ത്രിയും അനുയായികളും സംഭവത്തെ കുറിച്ച് അന്വേഷിച്ചു. എന്നാൽ പൊലീസ് തങ്ങളെ മർദ്ദിച്ചുവെന്ന് അഭിഗ്യനും സുഹൃത്തുക്കളും ആരോപിക്കുകയായിരുന്നു. തുടർന്ന് നാല് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പബ്ലിക് ഹെൽത്ത് ആൻഡ് മെഡിക്കൽ എജ്യുക്കേഷൻ സഹമന്ത്രിയാണ് പട്ടേൽ.
മാധ്യമപ്രവർത്തകനായ വിവേക് സിങ്ങിൻ്റെ മോട്ടോർ സൈക്കിളിൽ കാർ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഉടൻ തന്നെ അഭിഗ്യനും സുഹൃത്തുക്കളും കാറിൽ നിന്ന് ഇറങ്ങി മാധ്യമപ്രവർത്തകനെ മർദിക്കുകയായിരുന്നു. റസ്റ്റോറന്റ് ജീവനക്കാരിക്കും തന്നെ രക്ഷിക്കാൻ ഓടിയെത്തിയ ഭർത്താവിനും ജോലിക്കാരനും മർദ്ദനമേറ്റുവെന്നും ദമ്പതികൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രിയുടെ മകനെതിരെ കേസെടുത്തു. അതേസമയം, മന്ത്രിയുടെ മകൻ്റെ പരാതിയിൽ ദമ്പതികൾക്കും മറ്റുള്ളവർക്കുമെതിരെ പൊലീസ് കൗണ്ടർ പരാതിയുെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗുജറാത്തിലെ ബിജെപി നേതാവിന്‍റെ ഗോഡൗണിൽ നിന്ന് കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തോ; വീഡിയോയുടെ വസ്‍തുത
https://www.youtube.com/watch?v=Ko18SgceYX8