ട്രെയിനില്‍ നിന്ന് പിടിച്ച 4 കോടിക്ക് പിടിവലി; കൈമാറൂ എന്ന് ആദായനികുതി വകുപ്പ്, പറ്റില്ലെന്ന് കളക്ട‍ര്‍

Published : Apr 08, 2024, 10:24 AM IST
ട്രെയിനില്‍ നിന്ന് പിടിച്ച 4 കോടിക്ക് പിടിവലി; കൈമാറൂ എന്ന് ആദായനികുതി വകുപ്പ്, പറ്റില്ലെന്ന് കളക്ട‍ര്‍

Synopsis

അന്വേഷണം നടത്താൻ പണം കൈമാറേണ്ട കാര്യമില്ലെന്നാണ് കളക്ടര്‍ നല്‍കിയിരിക്കുന്ന മറുപടി. പണം ട്രഷറിയിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനം. 

ചെന്നൈ:താംബരത്ത് ട്രെയിനില്‍ നിന്ന് പിടിച്ചെടുത്ത നാല് കോടി രൂപയ്ക്കായി പിടിവലി. പിടിച്ചെടുത്ത അത്രയും തുക കൈമാറണമെന്ന് ആദായനികുതി വകുപ്പും, അത് പറ്റില്ലെന്ന് ജില്ലാ കളക്ടറും അറിയിച്ചിരിക്കുകയാണ്.

അന്വേഷണം നടത്താൻ പണം കൈമാറേണ്ട കാര്യമില്ലെന്നാണ് കളക്ടര്‍ നല്‍കിയിരിക്കുന്ന മറുപടി. പണം ട്രഷറിയിൽ തന്നെ സൂക്ഷിക്കാനാണ് തീരുമാനം. 

കേന്ദ്ര ഏജൻസികള്‍ സംസ്ഥാനങ്ങളില്‍ അധികാരപൂര്‍വം ഇടപെടലുകള്‍ നടത്തുന്നതില്‍ കേരളം, തമിഴ്‍നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ശക്തമായ പ്രതിരോധമാണുള്ളത്. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഏജൻസികളും സംസ്ഥാന പൊലീസും നേരത്തെ തന്നെ തമിഴ്‍നാട്ടില്‍ അഭിപ്രായവ്യത്യാസത്തിലാണ്. 

ഞായറാഴ്ചയാണ് താംബരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാല് കോടി രൂപ പിടിച്ചത്. ബിജെപി പ്രവര്‍ത്തകൻ അടക്കം നാല് പേര്‍ സംഭവത്തില്‍ അറസ്റ്റിലായിട്ടുണ്ട്.ബിജെപി എംഎല്‍എ നൈനാര്‍ നാഗേന്ദ്രന് സംഭവവുമായി ബന്ധമുള്ളതായി കരുതപ്പെടുന്നത്. പ്രതികള്‍ക്ക് എമര്‍ജൻസി ക്വാട്ട സീറ്റിനായി സ്വന്തം ലെറ്റര്‍ പാഡില്‍ നൈനാര്‍ നാഗേന്ദ്രൻ കത്ത് നല്‍കിയതായി കണ്ടെത്തിയിരുന്നു.

Also Read:- പതിവ് പരിശോധനയ്ക്കിടെ മഞ്ജു വാര്യരുടെ കാറും; സെല്‍ഫിയെടുത്ത് മറ്റ് വാഹനത്തിലെ യാത്രക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു