തമിഴ്നാട്ടിൽ ആദായനികുതി വകുപ്പ് പരിശോധന, 814 കിലോ സ്വർണം പിടിച്ചെടുത്തു

By Web TeamFirst Published Nov 12, 2020, 7:07 PM IST
Highlights

400 കോടി രൂപ വിലവരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഇയാളുടെ തിരുച്ചിറപ്പള്ളിയിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നുള്ള കസ്റ്റംസ് സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു.

ചെന്നൈ: തമിഴ്നാട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. കണക്കിൽപ്പെടാത്ത 814 കിലോ സ്വർണം പിടിച്ചെടുത്തു. തമിഴ്നാട്ടിലെ സ്വർണ്ണക്കടകളിലെ മുഖ്യഇടനിലക്കാരനായ ഒരു വ്യാപാരിയുടെ സ്ഥാപനങ്ങളിലാണ് ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.

വിപണിയിൽ 400 കോടി രൂപ വിലവരുന്ന രേഖകളില്ലാത്ത സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഇയാളുടെ തിരുച്ചിറപ്പള്ളിയിലെയും ചെന്നൈയിലെയും സ്ഥാപനങ്ങളിൽ കേരളത്തിൽ നിന്നുള്ള കസ്റ്റംസ് സംഘം നേരത്തെ പരിശോധന നടത്തിയിരുന്നു. ചെന്നൈ, കോയമ്പത്തൂർ, സേലം, മധുര, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. 

click me!