സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുത്ത് രാജ്യം: സുരക്ഷ ശക്തം, ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

Published : Aug 14, 2023, 01:26 PM IST
സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുത്ത് രാജ്യം: സുരക്ഷ ശക്തം, ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

Synopsis

ജി 20 ഉച്ചകോടി കൂടി നടക്കാനിരിക്കെ നഗരത്തിൽ ഭീകരാക്രമണസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഇന്റിലജൻസ് വിഭാഗം നൽകിയിട്ടുണ്ട്. 

ദില്ലി:  സ്വാതന്ത്ര്യദിനാഘോഷത്തിന് തയ്യാറെടുത്ത് രാജ്യം. ഭീകരാക്രമണസാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയിലടക്കം സുരക്ഷ ശക്തമാക്കി. സംഘർഷം തുടരുന്ന മണിപ്പൂരിൽ അതീവ ജാഗ്രതയ്ക്ക് കേന്ദ്രം നിർദ്ദേശം നല്കി. ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് പ്രധാന ചടങ്ങുകൾ നടക്കുന്ന ചെങ്കോട്ടയിൽ വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്സലുകൾ നടന്നു. രാഷ്ട്രപതി ദ്രൗപതി മുർമു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. 

ജി 20 ഉച്ചകോടി കൂടി നടക്കാനിരിക്കെ നഗരത്തിൽ ഭീകരാക്രമണസാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഇന്റിലജൻസ് വിഭാഗം നൽകിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ഇടങ്ങളിൽ പരിശോധന ശക്തമാക്കി.വിഘടനവാദികൾ മണിപ്പൂരിൽ സ്വാതന്ത്യദിനാഘോഷം ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം നൽകിയതോടെ സുരക്ഷ ശക്തമാക്കി. അഞ്ചു ജില്ലകളിൽ നടത്തിയ പരിശോധനയിൽ നിരവധി ആയുധങ്ങൾ കണ്ടെത്തി. കൂടുതൽ സുരക്ഷാ സേനാംഗങ്ങളെ ഇവിടെ വിന്യസിച്ചു നിർമ്മാണ തൊഴിലാളികളും അദ്ധ്യാപകരും മത്സ്യ തൊഴിലാളികളും ഉൾപ്പടെ 1800 പേരെയാണ് പ്രത്യേക അതിഥികളായി നാളെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗിക വസതിയിൽ ദേശീയ പതാക ഉയർത്തി.

സ്വാതന്ത്ര്യ ദിനത്തിൽ അടിപൊളി ഓഫറുകളുമായി കൊച്ചി മെട്രോ; ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ
രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം