സ്വാതന്ത്ര്യ ദിനം യാത്രക്കാർക്ക് പ്രത്യേക ഓഫറുകളുമായി കൊച്ചി മെട്രോ  ഓഗസ്റ്റ് 15ന് യാത്ര ചെയ്യാം വെറും 20 രൂപയ്ക്ക്

കൊച്ചി: ഓഗസ്റ്റ് പതിനഞ്ചിന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ നിരവധി ഇളവുകളാണ് കൊച്ചി മെട്രോ യാത്രക്കാർക്കായി ഒരുക്കിയിരക്കുന്നത്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ഓഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10,20,30,40 രൂപ വീതം ഇളവ് ലഭിക്കും. 

മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. അന്നേദിവസം രാവിലെ ആറ് മണി മുതൽ രാത്രി 11 മണി വരെ ഈ നിരക്കുകൾ തുടരും. പേപ്പർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവയ്ക്ക് ഈ ഇളവുകൾ ലഭിക്കും. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ആയാണ് ഇളവ് ലഭിക്കുക. ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നുവെന്നത് സ്വാഗതാർഹമാണ്. 

ജൂലൈ മാസത്തിൽ ദിവസേന ശരാശരി 85545 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തത്. ആഗസ്റ്റ് മാസം ഇതുവരെയുള്ള ദിവസേന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. വിവിധ ഓഫറുകളും യാത്രാ പാസ്സുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഓണം അവധിക്കാലത്ത് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിനായി മെട്രോ സ്റ്റേഷനുകളിൽ വിവിധ ഓണാഘോഷ പരിപാടികൾക്കുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

Read more: അച്ഛനോടും മകനോടും തോറ്റവർ, അച്ഛനെയും മകനെയും തോൽപിച്ചവർ, അച്ഛനോട് ജയിച്ച് മകനോട് തോറ്റവർ...; തെരഞ്ഞെടുപ്പ് കഥ!

വനിതാ ദിനത്തിലും വിഷു ദിനത്തിലും ഒക്കെയായി യാത്രക്കാരെ വർധിപ്പിക്കാനുള്ള നിരവധി ഓഫറുകളും പദ്ധതികളും ഒക്കെ കൊച്ചി മെട്രോ നേരത്തെയും ആവിഷ്കരിച്ചിരുന്നു.കഴിഞ്ഞ വിഷുവിന് മെട്രോ സ്റ്റേഷനിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിന് ചെറുകിട വനിതാ സംരംഭകർക്കും ഭിന്നശേഷിയുള്ളവർക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവസരം ഒരുക്ഇകിയിരുന്നു. ഇപ്പള്ളി മെട്രോ സ്റ്റേഷനിൽ വിഷു സ്പെഷ്യൽ മെട്രോ മഹിളാ മാർക്കറ്റിലായിരുന്നു ഇത്.