
തിരുവനന്തപുരം: എസ്ഐആർ നടപടികൾക്കെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ചെന്നൈയിൽ ഇന്ന് ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധം. വൈകിട്ട് എഗ്മോറിൽ നടക്കുന്ന യോഗത്തിൽ ടിവികെയും പങ്കെടുക്കും. യോഗത്തിനായി രാഹുലിന്റെയും തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്യുടെയും ചിത്രം ഉൾപ്പെടുത്തി പോസ്റ്റർ തയാറാക്കിയിരുന്നു. എസ്ഐആർ വിഷയത്തിൽ ടിവികെയുടെ മൗനവും ദില്ലി പ്രതിഷേധങ്ങളിൽ നിന്ന് അകലം പാലിച്ചതും ചർച്ചയായിരുന്നു. തമിഴ്നാട്ടിൽ ടിവികെ സഖ്യത്തിന്റെ ഭാഗം അല്ലാത്ത ഇടതുപാർട്ടികളുടെ നേതാക്കളും യോഗത്തിൽ പങ്കെടുക്കും.
അതിനിടെ, ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യ സഖ്യം നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്ഐആർ നടപടിക്രമങ്ങളെ അടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതിയുടെ മുമ്പിലെത്തുക. പ്രതിപക്ഷ സമരത്തെ പൊലീസ് നേരിട്ടതിനെതിരെ നൽകിയ കോടതിയലക്ഷ്യ ഹർജികളടക്കം ഒപ്പം പരിഗണിക്കും. ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ തുടരുന്നുണ്ട്. സിജെപിയുടെ നേതൃത്വത്തിലുള്ള തിരംഗ മാർച്ചിന് നാളെയാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam