ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഒക്ടോബർ 6ന് മാർച്ച്

Published : Sep 30, 2026, 03:33 PM ISTUpdated : Sep 30, 2026, 03:48 PM IST
india bloc leader meeting

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം തീരുമാനിച്ചു. വോട്ട് കൊള്ള ആരോപിച്ച് ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഒക്ടോബർ രണ്ടാം വാരം പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ കാണാൻ അനുമതി തേടും. വോട്ട് കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഗ്യാനേഷ് കുമാര്‍ തെര‍ഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനര്‍ജി ആഞ്ഞടിച്ചു. ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് മമത ആവശ്യപ്പെട്ടു. യോഗത്തിൽ ഓൺലൈനായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും പങ്കെടുത്തു. ഒരുമിച്ച് മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമായി.

ഇലക്ഷൻ കമ്മീഷനെ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് പാവയെപ്പോലെ ഉപയോഗിക്കുകയാണെന്ന് യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. നവംബർ 1-ന് ദില്ലിയിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ജനാധിപത്യ സംരക്ഷണ റാലി നടത്തുമെന്നും ഖാർഗെ അറിയിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള ആവശ്യം മമത ബാനർജി ആവർത്തിച്ചു. ബിജെപിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മമത ബാനർജി പറഞ്ഞത് ഇങ്ങനെയാണ്- “അവർ ബംഗാളിനെ കൊള്ളയടിച്ചു. ഞങ്ങൾ ഇസിഐയെയും സുപ്രീം കോടതിയെയും സമീപിച്ചു. ഇപ്പോൾ കാര്യങ്ങളെല്ലാം പരസ്യമായി പുറത്തുവന്നിരിക്കുകയാണ്. നമുക്ക് ജനാധിപത്യം സംരക്ഷിക്കാം. ഗ്യാനേഷ് കുമാറിനെ മാറ്റിയില്ലെങ്കിൽ ഈ പ്രക്ഷോഭം കടുക്കും"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വലിയ മാർക്ക് വ്യത്യാസം, പ്രതീക്ഷിച്ച മാർക്കില്ല'; നീറ്റ് പി.ജി പരീക്ഷ മൂല്യനിർണ്ണയത്തിലും വ്യാപക പരാതി, ആശങ്കകൾ ഉന്നയിച്ച് ഡോക്ടർമാരുടെ സംഘടനകളും
ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം; അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പാടില്ലെന്ന് മഹാരാഷ്ട്ര എഫ്ഡിഎ