'സ്വാതന്ത്ര്യം അർധരാത്രിയിൽ' തലയുയർത്തി പിടിച്ച ഏഴര പതിറ്റാണ്ട്, സ്വാതന്ത്ര്യദിന ആശംസകൾ

By Web TeamFirst Published Aug 15, 2022, 12:02 AM IST
Highlights

75 അഭിമാന വർഷങ്ങൾ. 30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്

ദില്ലി: 75 അഭിമാന വർഷങ്ങൾ. 30 കോടി ജനങ്ങളുമായി, മുക്കാൽ നൂറ്റാണ്ടു മുൻപ് നാം തുടങ്ങിയ മഹാ പ്രയാണത്തിന് 75 വയസ്. നമുക്കൊപ്പം സ്വാതന്ത്ര്യം കിട്ടിയ രാജ്യങ്ങൾ പലതും വീണു, തകർന്നു, ചിലത് പൂര്‍ണമായി ഏകാധിപത്യത്തിലേക്ക് കൂപ്പുകുത്തി.  പക്ഷേ , നമ്മുടെ ഇന്ത്യ, ലോകത്തിന് മാതൃകയായി, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ, മതേതര സമൂഹമായി ഇന്നും തല ഉയർത്തി നിൽക്കുന്നു. അഭിമാനിക്കാം, ഈ രാജ്യത്ത് പിറന്നതിൽ, ഈ മണ്ണിൽ വളർന്നതിൽ നമുക്ക് ഓരോരുത്തർക്കും.  75-ാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് രാജ്യമെങ്ങും ആവേശത്തുടക്കം. ഈ അഭിമാന മുഹൂർത്തത്തിലെ ആഘോഷങ്ങൾക്കൊപ്പം ഏഷ്യാനെറ്റ് ന്യൂസും അണിചേർന്നു. രാജ്യത്തിന്റെ നാനാ ദിക്കിൽ നിന്നുമുള്ള സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ അപൂർവ്വ മുഹൂർത്തങ്ങൾ ' സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന പ്രത്യേക പരിപാടിയിലൂടെ ജനങ്ങളിലേക്കെത്തി. സ്വാതന്ത്ര്യ ദിന ആശംസകൾ.

Read more: 'മതനിരപേക്ഷതയും സാഹോദര്യവും സംരക്ഷിക്കണം'; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ

ചെങ്കോട്ടയിൽ ത്രിവർണം ഉയരും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ ചെങ്കോട്ടയിൽ പതാക ഉയർത്തും. സ്വാതന്ത്ര്യദിന ആഘോഷത്തിൻറെ ഭാഗമായി രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  അതേസമയം പുതിയ വികസനപദ്ധതികളും ഇന്ന് പ്രധാനമന്ത്രി സ്വാതന്ത്യദിന സന്ദേശത്തോടൊപ്പം പ്രഖ്യാപിച്ചേക്കും. സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയിൽ നേരത്തെ തന്നെ പൂർത്തിയായിരുന്നു. രാവിലെ 7.30 ന് പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തും. പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടൌഡ് ആർടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. 

ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. ഇതിൽ കൊവിഡ് മുന്നണി പോരാളികളും , മോർച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിലെ എൻസിസി കോഡറ്റുമാരും ചെങ്കോട്ടയിലെ ചടങ്ങുകൾക്ക് സാക്ഷിയാകും ഏഷ്യാനെറ്റ് ന്യൂസ് വജ്രജൂബിലി യാത്രയിൽ പങ്കാളികളായ കേഡറ്റുകളെയും ചെങ്കോട്ടയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

Read more: ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കൂടാതെ യൂത്ത് എക്സചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ദില്ലിയിൽ നിയന്ത്രണങ്ങൾ കൂട്ടി. ചെങ്കോട്ടയ്ക്ക് ചുറ്റും പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്, ഹൈ റെസല്യൂഷൻ നിരീക്ഷണ ക്യാറകളും ഘടിപ്പിച്ചിട്ടുണ്ട്.ചെങ്കോട്ടയ്ക്ക് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ പട്ടം പറപ്പിക്കുന്നതിനും നിരോധനമൂണ്ട്.ഉത്തർപ്രദേശിൽ ഭീകരസംഘടനകളിൽപെട്ടവരെ കഴിഞ്ഞ ദിവസം പിടികൂടിയ പശ്ചാത്തലത്തിൽ ദില്ലി നഗരത്തിലാകെ കനത്ത ജാഗ്രതയ്ക്കാണ് നിർദ്ദേശം നല്കിയിരിക്കുന്നത്.

click me!