'പാകിസ്ഥാന്റേത് കള്ളപ്രചരണം'; ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വീഴ്ത്തിയെന്ന പ്രചരണം തള്ളി ഇന്ത്യ

Published : May 31, 2025, 03:47 PM ISTUpdated : May 31, 2025, 04:09 PM IST
'പാകിസ്ഥാന്റേത് കള്ളപ്രചരണം'; ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വീഴ്ത്തിയെന്ന പ്രചരണം തള്ളി ഇന്ത്യ

Synopsis

പാകിസ്ഥാന്റെ പ്രചരണം കള്ളമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി.

ദില്ലി: ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങൾ പാകിസ്ഥാൻ വീഴ്ത്തിയെന്ന പ്രചാരണം തള്ളി ഇന്ത്യ. പാകിസ്ഥാന്റെ പ്രചരണം കള്ളമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ വ്യക്തമാക്കി. അതേ സമയം യുദ്ധവിമാനം ഏതെങ്കിലും നഷ്ടമായോ എന്നതിൽ ജനറൽ അനിൽ ചൗഹാൻ വ്യക്തത വരുത്തിയിട്ടില്ല. യുദ്ധവിമാനം വീണോ എന്നതല്ല എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനമെന്നും സംയുക്ത സൈനിക മേധാവി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയപ്പോൾ മുതൽ ചില നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവയൊക്കെ പരിഹരിച്ച് ഏറെ ദൂരത്ത് വിമാനങ്ങളിൽ നിന്ന് പാക്കിസ്ഥാനെ ആക്രമിക്കാൻ കഴിഞ്ഞെന്നും ജനറൽ അനിൽ ചൗഹാൻ വെളിപ്പെടുത്തി. 

 

 

 

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി