'30 ആംബുലന്‍സുകളും ആറ് ബസുകളും'; റിപ്പബ്ലിക് ദിനത്തില്‍ നേപ്പാളിന് ഇന്ത്യയുടെ സമ്മാനം

By Web TeamFirst Published Jan 26, 2020, 2:51 PM IST
Highlights

ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സാമൂഹ്യ സാമ്പത്തിക വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്

ദില്ലി: റിപ്പബ്ലിക് ദിനത്തില്‍ അയല്‍ രാജ്യമായ നേപ്പാളിന് ഇന്ത്യയുടെ സമ്മാനം. നേപ്പാളിലെ വിവിധ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിവിധ സംഘടനകള്‍ക്കുമായി 30 ആംബുലൻസുകളും ആറ് ബസ്സുകളുമാണ് രാജ്യം സമ്മാനിച്ചത്. ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള സാമൂഹ്യ സാമ്പത്തിക വികസന പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണിത്. നേരത്തെ 700 ആംബുലന്‍സുകളും 100 ബസുകളും നേപ്പാളിന് രാജ്യം സമ്മാനിച്ചിരുന്നു. കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയില്‍ രാവിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നടന്നു.



അതേസമയം റിപ്പബ്ലിക് ദിനാഘോഷത്തിനിടെ അസമില്‍ അ‍ഞ്ചിടങ്ങളില്‍ സ്ഫോടനം നടന്നു. ദിബ്രുഗഡ്, സൊണാരി, ദുലിയാജന്‍, ഡുംഡൂമ എന്നിവടങ്ങളില്‍ നടന്ന സ്ഫോടനങ്ങളില്‍ ആളപായമില്ല. ഉള്‍ഫ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. റിപ്പബ്ലിക് ദിന ചടങ്ങുകള്‍ എല്ലാവരും ബഹിഷ്‍ക്കരിക്കണമെന്ന് കഴിഞ്ഞ ദിവസം ഉള്‍ഫ ആഹ്വാനം ചെയ്തിരുന്നു. പരിശുദ്ധമായ ദിനത്തെ അലങ്കോലപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും, കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്നും മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ട്വീറ്റ് ചെയ്തു.



 

click me!