നബി നിന്ദ: മാപ്പ് പറയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ജയശങ്കറിൻ്റെ നേതൃത്വത്തിൽ ഒത്തുതീര്‍പ്പ് നീക്കം തുടരുന്നു

Published : Jun 07, 2022, 04:20 PM IST
 നബി നിന്ദ: മാപ്പ് പറയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍, ജയശങ്കറിൻ്റെ നേതൃത്വത്തിൽ ഒത്തുതീര്‍പ്പ് നീക്കം തുടരുന്നു

Synopsis

ബിജെപി നേതാക്കളുടെ പ്രസ്താവനയിലുള്ള പ്രതിഷേധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമ്പോൾ പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കേന്ദ്രം. 

ദില്ലി:  ബിജെപി നേതാക്കളുടെ നബി വിരുദ്ധ പ്രസ്താവനയിൽ ഇന്ത്യ മാപ്പു പറയണം എന്നയാവശ്യം അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ. ഗൾഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചർച്ചയിലൂടെ പരിഹരിക്കാനാണ് ധാരണ. ആവശ്യമെങ്കിൽ സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇറാഖും ലിബിയയും നബിവിരുദ്ധ പരാമർശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി.

പ്രവാചക നിന്ദ : ബിജെപിയുടെ തെറ്റിന് രാജ്യമല്ല മാപ്പുപറയേണ്ടതെന്ന് സീതാറാം യെച്ചൂരി

 ബിജെപി നേതാക്കളുടെ പ്രസ്താവനയിലുള്ള പ്രതിഷേധം കൂടുതൽ രാജ്യങ്ങളിലേക്ക് പടരുമ്പോൾ പ്രതിസന്ധി മറികടക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ് കേന്ദ്രം. ഇന്ത്യ മാപ്പു പറയണം എന്നാണ് ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളും നിർദ്ദേശിക്കുന്നത്. പ്രസ്താവന നടത്തിയവർക്കെതിരെ ബിജെപി നടപടി സ്വീകരിച്ചു. ഇക്കാര്യത്തിലുള്ള പാർട്ടിയുടെ വിശദീകരണവും നല്കി. ഈ സാഹചര്യത്തിൽ കേന്ദ്രം മാപ്പു പറയേണ്ട ഒരു സാഹചര്യവുമില്ല എന്നാണ് കേന്ദ്രസർക്കാർ നിലപാട്. ഇത്തരം വിഷയങ്ങളിൽ മാപ്പു പറയുന്ന കീഴ്വഴക്കമില്ലെന്ന് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നു

പ്രതിസന്ധി തീർക്കാൻ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും. അവിടെയും വിഷയം തീർന്നില്ലെങ്കിൽ യുഎഇ സൗദി അറേബ്യ തുടങ്ങി സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും.

പ്രവാചക നിന്ദാ പരാമർശം : നൂപുർ ശർമയ്ക്ക് ദില്ലി പൊലീസിന്റെ സുരക്ഷ

അമേരിക്ക നേരത്തെ ഇന്ത്യയിലെ വിഷയങ്ങളിൽ സമാന നിലപാട് പറഞ്ഞെങ്കിലും അത് തള്ളിക്കളയുന്ന നയമാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത്. എഴുപത്തഞ്ച് ലക്ഷം ഇന്ത്യക്കാരുള്ള ഗൾഫ് രാജ്യങ്ങളുടെ നിലപാട് അങ്ങനെ തള്ളാനാവില്ലെന്ന യാഥാർത്ഥ്യമാണ് ഇപ്പോൾ സർക്കാരിനെ നയിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി