ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തിൽ പൊതുജനങ്ങൾ അറിയാൻ, സൈറൺ മുഴങ്ങിയാൽ എന്തു ചെയ്യണം; അറിയേണ്ടതെല്ലാം

Published : May 10, 2025, 06:11 AM IST
ഇന്ത്യ-പാക് യുദ്ധ സാഹചര്യത്തിൽ പൊതുജനങ്ങൾ അറിയാൻ, സൈറൺ മുഴങ്ങിയാൽ എന്തു ചെയ്യണം; അറിയേണ്ടതെല്ലാം

Synopsis

പാകിസ്ഥാൻ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ, സൈറൺ മുഴങ്ങിയാൽ എന്തുചെയ്യണമെന്ന് പൊതുജനങ്ങൾ അറിഞ്ഞിരിക്കണം

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുകയാണ്. ഡ്രോണുകളും മിസൈലുകളുമായി പാകിസ്ഥാൻ പ്രകോപനം ശക്തമാക്കിയിട്ടുണ്ടെങ്കിലും എല്ലാം ഇന്ത്യൻ സേന നിഷ്പ്രഭമാക്കിയിട്ടുണ്ട്. എങ്കിലും പൊതുജനങ്ങൾ സുരക്ഷയുടെ കാര്യത്തിൽ അറിയേണ്ട ചിലതുണ്ട്. സൈറൺ മുഴങ്ങിയാൽ എന്ത് ചെയ്യണം എന്നതടക്കമുള്ള കാര്യങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. സൈറൺ മുഴങ്ങിയാൽ എന്ത് ജോലിയായാലും ഉടൻ നിർത്തിവച്ചിട്ട് എറ്റവും അടുത്ത ഷെൽട്ടറിലേക്ക് മാറുക എന്നതാണ് ഏറ്റവും പ്രധാനം.

ഷെല്‍ട്ടറില്ലെങ്കില്‍ നല്ല അടച്ചുറപ്പുള്ള മുറിയിൽ കയറുക. ബേസ്മെന്റിലേക്ക് മാറാൻ പറ്റിയാൽ ഏറ്റവും നല്ലത്. വീട്ടിലെ എല്ലാ ജനാലകളും വാതിലുകളും അടയ്ക്കുക. കട്ടിയുള്ള കർട്ടനുകൾ ഉപയോഗിച്ച് മറയ്ക്കുക. എല്ലാ ലൈറ്റുകളും അണയ്ക്കുക. ജനറേറ്ററുകളോ ഇൻവർട്ടറോ പ്രവർത്തിപ്പിക്കരുത്. അത്യാവശ്യമെങ്കിൽ ടോർച്ചോ മെഴുകുതിരിയോ ഉപയോഗിക്കുക. അടിയന്തര സാഹചര്യങ്ങൾക്കായി എമർജൻസി കിറ്റ് കരുതുക. അത്യാവശ്യ മരുന്നുകളും വെള്ളവും. കേടുവരാത്ത ഭക്ഷണ പദാർത്ഥങ്ങളും ബാറ്ററിയും പവർബാങ്കും ഉൾപ്പെടുന്നതാവണം എമർജൻസി കിറ്റ്. എസ്എംഎസ് അലർട്ടുകൾ ശ്രദ്ധിക്കണം സ്ഥിതിഗതികൾ ശാന്തമായാൽ വീണ്ടും സൈറൺ മുഴങ്ങും. എല്ലാം സുരക്ഷിതമാണെന്നാണ് അതിനർത്ഥം. അപ്പോൾ മാത്രമേ പുറത്തിറങ്ങാവു.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുകയാണ്. ഇന്ന് രാത്രി വീണ്ടും പ്രകോപനം തുടർന്ന പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യൻ സേന. നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോൺ ആക്രമണം വരെയെത്തി പാക് പ്രകോപനം. ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തിയാണ് വിവരം. എല്ലാം ഇന്ത്യൻ സേന തകർത്തു.

എന്നാൽ ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി.  ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർണ്ണായക നീക്കവുമായി ഇന്ത്യ; ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച് പ്രധാനമന്ത്രി, താരിഖ് റഹ്‌മാന് കത്ത് കൈമാറി
മരിച്ചെന്ന് എല്ലാവരും വിശ്വസിച്ചു, എസ്ഐആർ രേഖകൾ ശരിയാക്കാൻ 28 വർഷത്തിന് ശേഷം മടങ്ങിവരവ്; മുസാഫർനഗറിൽ വൈകാരിക നിമിഷങ്ങൾ