പാകിസ്ഥാന്റെ എതിർപ്പ് ഇനി കണക്കിലെടുക്കില്ല, സലാൽ, ബഗ്ളിഹാർ ഡാമുകളിലെ എക്കൽ നീക്കലുമായി ഇന്ത്യ മുന്നോട്ട് 

Published : May 16, 2025, 09:14 AM ISTUpdated : May 16, 2025, 11:03 AM IST
പാകിസ്ഥാന്റെ എതിർപ്പ് ഇനി കണക്കിലെടുക്കില്ല, സലാൽ, ബഗ്ളിഹാർ ഡാമുകളിലെ എക്കൽ നീക്കലുമായി ഇന്ത്യ മുന്നോട്ട് 

Synopsis

സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിൽ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തിൽ നിർത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു.

ദില്ലി : ജമ്മു കശ്മീരിലെ ചൈനാബ് നദിയിലെ ജലവൈദ്യുത പദ്ധതികളുടെ ഭാഗമായ സലാൽ, ബഗ്ളിഹാർ  അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി ഇന്ത്യ മുന്നോട്ട്. എക്കൽ നീക്കുന്നത് മാസം തോറും നടത്താൻ ഇന്ത്യ നടപടികൾ തുടങ്ങിയതായാണ് റിപ്പോർട്ട്.  ഇക്കാര്യത്തിൽ പാകിസ്ഥാൻറെ എതിർപ്പ് ഇനി കണക്കിലെടുക്കില്ല. 

പെഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീ ജല ഉടമ്പടി നിർത്തിവെച്ചിരുന്നു. പിന്നാലെ സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിൽ നിന്നും വെള്ളമൊഴുക്കുന്നത് ഒരു ഘട്ടത്തിൽ നിർത്തിവെക്കുകയും പിന്നീട് മുന്നറിയിപ്പില്ലാതെ തുറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എക്കൽ നീക്കൽ നടപടികൾ നടത്തിയത്. വൈദ്യുതി ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നതിനാലാണ് ഡാമിലെ എക്കൽ നീക്കുന്നതെന്നാണ് വിശദീകരണം. മെയ് മാസത്തിന്റെ തുടക്കത്തിൽ നടത്തിയ എക്കൽ, മണൽ നീക്കം ഇനി എല്ലാ മാസവും നടത്താമെന്നാണ് കേന്ദ്ര ജല കമ്മീഷൻ റിപ്പോർട്ട് നൽകിയത്. 

1987-ൽ സലാൽ അണക്കെട്ടും 2008-2009-ൽ ബാഗ്ലിഹാർ അണക്കെട്ടും  നിർമ്മിച്ചതിനു ശേഷം ആദ്യമായാണ് കഴിഞ്ഞ ദിവസം എക്കൽ നീക്കിയത്. നേരത്തെ പാകിസ്ഥാൻ ആവർത്തിച്ച് എതിർപ്പ് ഉന്നയിച്ചതിനെത്തുടർന്ന് ഈ പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

സലാൽ, ബാഗ്ലിഹാർ റിസർവോയറുകളിൽ നിന്ന് 7.5 ദശലക്ഷം ക്യുബിക് മീറ്ററിൽ കൂടുതൽ എക്കൽ അവശിഷ്ടം നീക്കം ചെയ്തതായി കേന്ദ്ര ജല കമ്മീഷൻ  വ്യത്തങ്ങൾ അറിയിച്ചു. 

കാലക്രമേണ ജലസംഭരണികളിൽ അടിഞ്ഞുകൂടുന്ന മണൽ, ചെളി, കളിമണ്ണ് എന്നിവ നീക്കം ചെയ്യുന്നതിനായി സംഭരിച്ച വെള്ളം തുറന്നുവിടുന്നതാണ് ഫ്ലഷിംഗ്. എക്കൽ  അവശിഷ്ടങ്ങൾ ജലസംഭരണി ശേഷി കുറയ്ക്കുകയും ജലവൈദ്യുത ഉൽപ്പാദനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പതിവായി എക്കൽ നീക്കുന്നതിലൂടെ,അണക്കെട്ടിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താം. 

അണക്കെട്ടിൽ സംഭരിച്ചിരിക്കുന്ന വെള്ളം പെട്ടന്ന് ഒഴുക്കി വിടുമ്പോൾ പാകിസ്ഥാനിലെ പല ജനവാസ മേഖലകളിലും വെള്ളം കയറാൻ ഇടയാക്കുമെന്നും, എല്ലാ മാസവും ഇത് തുടർന്നാൽ അവശ്യഘട്ടത്തിൽ കൃഷിക്ക്  വെള്ളം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പാകിസ്ഥാൻ നടപടികളെ എതിർക്കുന്നത്. ഇതോടൊപ്പം അണക്കെട്ടുകളുടെ  സംഭരണ ശേഷി കൂട്ടിയാൽ ഇന്ത്യ കൂടുതൽ വെള്ളം സംഭരിക്കുമെന്നും ഞങ്ങൾക്ക് വെള്ളം ലഭിക്കില്ലെന്നും  പാകിസ്ഥാൻ ഭയക്കുന്നു. ഇതാണ് ഇന്ത്യയുടെ നീക്കങ്ങളെ അന്താരാഷ്ട്ര തലത്തിലടക്കം പാകിസ്ഥാൻ എതിർക്കാൻ കാരണം. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല യുവതി പ്രവേശനം: 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത; നിർണായ‌ക പ്രതികരണവുമായി ചീഫ് ജസ്റ്റീസ്
180 കി.മി വേഗതയിൽ ചീറിപ്പാഞ്ഞിട്ടും വെള്ളം നിറച്ച ഗ്ലാസ് തുളമ്പിയില്ല! വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഹൈ സ്പീഡ് ട്രയൽ പൂർത്തിയായി