ആഗോള പട്ടിണി സൂചികയില്‍ പാകിസ്ഥാനും പിന്നിലായി ഇന്ത്യ

By Web TeamFirst Published Oct 15, 2021, 8:54 AM IST
Highlights

ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പോഷകാഹാരക്കുറവ്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം, ശിശുമരണ നിരക്ക്, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെവളര്‍ച്ചാ മുരടിപ്പ് എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.

ആഗോള പട്ടിണി സൂചികയില്‍ (Global Hunger Index)പാകിസ്ഥാനും(Pakistan) ബംഗ്ലാദേശിനും(Bangladesh) പിന്നിലായി ഇന്ത്യ. 116 രാജ്യങ്ങളുടെ പട്ടിണി സൂചികയില്‍(Global Hunger Index 2021) 101ാം സ്ഥാനത്തായി പിന്നിലാണ് ഇന്ത്യയുള്ളത്. 2020ല്‍ ഇത് 94ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേള്‍ഡ്വൈഡും ജര്‍മ്മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പോഷകാഹാരക്കുറവ്(undernourishment), അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം(child wasting), ശിശുമരണ നിരക്ക്(child mortality), അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെവളര്‍ച്ചാ മുരടിപ്പ് (child stunting)എന്നിവ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.

'വിശക്കുന്ന ഇന്ത്യ'; ആഗോള പട്ടിണി സൂചികയില്‍ രാജ്യം അയല്‍ രാജ്യങ്ങള്‍ക്കും പുറകില്‍, റാങ്ക് 94

1998-2002 കാലഘട്ടത്തില്‍ 17.1 ശതമാനം ആയിരുന്നു അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ ഉയരത്തിന് ആനുപാതികമായ ഭാരം എന്നാല്‍ 2016-2020 കാലത്ത് ഇത് 17.3 ശതമാനമായി ഉയര്‍ന്നു. കൊവിഡ് മഹാമാരിക്ക് പിന്നാലെയുണ്ടായ ബുദ്ധിമുട്ടുകളാണ് ഈ വര്‍ധനവിന് കാരണമായി വിലയിരുത്തുന്നത്. എന്നാല്‍ ശിശുമരണ നിരക്ക് കുറയ്ക്കാനും ശിശുക്കളിലെ വളര്‍ച്ചാ മുരടിപ്പ് എന്നിവയില്‍ നില മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.

പട്ടിണിയില്‍ മാത്രമല്ല ഇന്ത്യ മുന്നില്‍; ഇത് നാണക്കേടിന്റെ രണ്ടാം അദ്ധ്യായം

71ാം സ്ഥാനം മ്യാന്‍മറിനും നേപ്പാളിനും ബംഗ്ലാദേശിനും 76ാം സ്ഥാനവും പാകിസ്ഥാന് 92ാം സ്ഥാനവുമാണ് ഉള്ളത്.  പട്ടിണിയുടെ കാര്യത്തില്‍ ആപത്സൂചനയുള്ള വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചൈന, ബ്രസീല്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ ആദ്യ പതിനെട്ട് രാജ്യങ്ങളിലുള്‍പ്പെട്ടു. ഈ രാജ്യങ്ങളിലെ ആഗോള പട്ടിണി സൂചിക നിരക്ക് അഞ്ചാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2030ന് അകം പട്ടിണി കുറയ്ക്കാന്‍ സാധിക്കാത്ത പട്ടികയില്‍ 47 രാജ്യങ്ങളാണ് ഉള്ളത്. കാലാവസ്ഥാ മാറ്റങ്ങളും കൊവിഡ് മഹാമാരിയും ലോകത്തിലെ ഭക്ഷ്യ സുരക്ഷയെ സാരമായി ബാധിച്ചെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 

വിശന്നിരിക്കുകയാണ് ഇന്ത്യ; ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഇങ്ങനെ

ആഗോള പട്ടിണി സൂചിക 2019: പാക്കിസ്ഥാനും മുന്നേറി; ഇന്ത്യക്ക് വീണ്ടും നാണക്കേട്

പട്ടിണി സൂചികയിൽ ഇന്ത്യ; മോദി സര്‍ക്കാര്‍ സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുന്ന തിരക്കിലാണെന്ന് രാഹുല്‍

click me!