Latest Videos

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം; പാക് സേനയെ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോർട്ട്

By Web TeamFirst Published Aug 15, 2019, 12:06 AM IST
Highlights

പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഉടലെടുത്ത സംഘർഷാവസ്ഥ മുതലെടുത്ത് കശ്മീർ താഴ്‍വരയിൽ അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമമെന്നാണ് സൂചന. 

ശ്രീന​ഗർ:  ഉറിയിൽ പാക സേനയുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതായി റിപ്പോർട്ട്. ഭീകരരുടെ സംഘത്തെ 
അതിർത്തി കടത്താനാണ് പാകിസ്ഥാൻ ശ്രമിച്ചതെന്നാണ് വിവരം.

ഇന്നലെ രാത്രിയോടെയാണ് പാക് സേനയുടെ സഹായത്തോടെ ഇന്ത്യൻ മണ്ണിലേക്ക് ഭീകരർ കടക്കാൻ ശ്രമിച്ചത്. പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഉടലെടുത്ത സംഘർഷാവസ്ഥ മുതലെടുത്ത് കശ്മീർ താഴ്‍വരയിൽ അക്രമം അഴിച്ചുവിടാനായിരുന്നു പാക് ഭീകരരുടെ ശ്രമമെന്നാണ് സൂചന. അതേസമയം, പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഇത്തരം നീക്കങ്ങൾ നിരീക്ഷിച്ച് വരുകയാണെന്ന് ഔദ്യോ​ഗിക സൈനിക വൃത്തങ്ങൾ അറിയിച്ചു. 

പാകിസ്ഥാന്റെ ഏത് തരം നീക്കങ്ങളും സൈന്യം തയ്യാറണെന്നും സൈന്യം വ്യക്തമാക്കി. സ്വതന്ത്രദിനത്തോടനുബന്ധിച്ച് കശ്മീരിലും മറ്റ് പ്രദേശങ്ങളിലും വൻ സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ബാരമുള്ള, ഉറി, അനന്ത്നാ​ഗ് തുടങ്ങിയിടങ്ങൾ ഉന്നത ഉദ്യോ​ഗസ്ഥർ സന്ദർശിച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നു. 

click me!