വെടിയുണ്ടയേറ്റിട്ടും പിന്മാറാതെ പോർമുഖത്ത്, ഇന്ത്യൻ സൈന്യത്തിൻ്റെ ധീര നായ സിയോൺ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്കാരം നേടി

Published : Aug 16, 2026, 05:26 PM IST
Tsyon Indian Army dog

Synopsis

ജമ്മു കാശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തിൽ ധീരത പ്രകടിപ്പിച്ച ഇന്ത്യൻ സൈന്യത്തിലെ 'സിയോൺ' എന്ന വേട്ടനായയ്ക്ക് രാഷ്ട്രപതിയുടെ 'മെൻഷൻ ഇൻ ഡിസ്പാച്ചസ്' പുരസ്കാരം ലഭിച്ചു. വെടിയേറ്റ് പരിക്കേറ്റിട്ടും ഭീകരരുടെ ഒളിത്താവളം കണ്ടെത്തി മൂന്ന് പേരെ വധിക്കാൻ സൈന്യത്തെ സഹായിച്ചതിനാണ് ഈ ആദരം.

ദില്ലി: ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച സൈനിക ദൗത്യത്തിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ സൈന്യത്തിന്റെ 'സിയോൺ' (Tsyon) എന്ന വേട്ടനായയ്ക്ക് 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ 'മെൻഷൻ ഇൻ ഡിസ്പാച്ചസ്' (Mention in Despatches) പുരസ്കാരം ലഭിച്ചു. ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിട്ടും ദൗത്യത്തിൽ നിന്ന് പിന്മാറാതെ ധീരത കാണിച്ചതിനാണ് സിയോണിന് ആദരം ലഭിച്ചത്.

സൈന്യത്തിന്റെ സ്പെഷ്യൽ ഫോഴ്സ് ടീമിനൊപ്പം ലഡാക്ക് സ്കൗട്ട്സ് ഗാഡ്‌വാൾ റൈഫിൾസ് യൂണിറ്റിലാണ് സിയോൺ സേവനമനുഷ്ഠിക്കുന്നത്. കാശ്മീരിലെ വനാന്തരങ്ങളിൽ ഒളിച്ചിരുന്ന ഭീകരരെ കണ്ടെത്താനായി നടത്തിയ തിരച്ചിൽ ദൗത്യത്തിനിടയിലാണ് സിയോണിന് കാലിൽ വെടിയേറ്റത്. വേദന വകവയ്ക്കാതെ ഭീകരർ ഒളിച്ചിരുന്ന കൃത്യമായ സ്ഥാനം സിയോൺ സൈനികർക്ക് കാണിച്ചുകൊടുക്കുകയും മൂന്ന് ഭീകരരെ വധിക്കാൻ ദൗത്യസംഘത്തെ സഹായിക്കുകയും ചെയ്തു.

ഏറ്റുമുട്ടലിന് ശേഷം സിയോണിന് അടിയന്തിര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുകയും പരിക്കുകളിൽ നിന്ന് സിയോൺ അതിവേഗം സുഖം പ്രാപിക്കുകയും ചെയ്തു. സിയോണിന്റെ സമാനതകളില്ലാത്ത സമർപ്പണവും ധീരതയുമാണ് ദൗത്യം വിജയകരമാക്കാൻ സൈന്യത്തെ സഹായിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യൻ സൈന്യത്തിൽ വിശിഷ്ട സേവനവും ധീരതയും പ്രകടിപ്പിക്കുന്ന സൈനികർക്കും സൈനിക നായകൾക്കും നൽകുന്ന പ്രമുഖ ബഹുമതികളിലൊന്നാണ് 'മെൻഷൻ ഇൻ ഡിസ്പാച്ചസ്'. രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവൻ പണയംവെച്ച് പോരാടിയ സിയോണിന്റെ നേട്ടം രാജ്യമെമ്പാടുമുള്ള മൃഗസ്നേഹികൾക്കും സൈനികർക്കും ഒരുപോലെ അഭിമാനമായി മാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഓൺലൈൻ ഓർഡർ ചെയ്‌ത ബിജെപി നേതാവിൻ്റെ പരാതി; കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു, ഔട്ട്ലെറ്റ് പൂട്ടിച്ചു
വാരാണസി വിമാനത്താവളത്തിൽ യാത്രക്കാരൻ്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; 2 സുരക്ഷാ ജീവനക്കാർക്ക് പരിക്ക്