25 വര്‍ഷത്തെ സേവനം; അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ പദവി നല്‍കി സൈന്യം

Published : Aug 24, 2021, 09:45 AM ISTUpdated : Aug 24, 2021, 09:53 AM IST
25 വര്‍ഷത്തെ സേവനം; അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ പദവി നല്‍കി സൈന്യം

Synopsis

 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള  ഇന്ത്യന്‍ സൈന്യത്തിന്‍റെ സെലക്ഷന്‍ ബോര്‍ഡിന്‍റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.

ദില്ലി: സൈന്യത്തില്‍ കാല്‍ നൂറ്റാണ്ടിലേറെ സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഓഫീസര്‍മാര്‍ക്ക് കേണല്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം. 26 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അഞ്ച് വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള  ഇന്ത്യന്‍ സൈന്യത്തിന്‍റെ സെലക്ഷന്‍ ബോര്‍ഡിന്‍റെ തീരുമാനം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു.

കോര്‍ ഓഫ് സിഗ്നല്‍സില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സംഗീത സര്‍ദാന, ഇഎംഇ കോറില്‍ നിന്നുള്ള ലെഫ്റ്റനന്‍റ് കേണല്‍ സോമിയ ആനന്ദ്, ലെഫ്റ്റനന്‍റ് കേണല്‍ നവനീത് ദുഗല്‍, കോര്‍ ഓഫ് എഞ്ചിനിയേഴ്സില്‍ നിന്നുമുള്ള ലെഫ്റ്റനന്‍റ് കേണല്‍ റിനു ഖന്ന, ലെഫ്റ്റനന്‍റ് കേണല്‍ റിച്ച സാഗര്‍ എന്നിവര്‍ക്കാണ് കേണലായി സ്ഥാനക്കയറ്റം ലഭിച്ചത്. 

കോർ ഓഫ് സിഗ്നൽസ്, കോർ ഓഫ് ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സ് (ഇ.എം.ഇ), കോർ ഓഫ് എൻജിനിയേഴ്സ് എന്നിവരോടൊപ്പം സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥയ്ക്ക് കേണൽ  പദവി നൽകുന്നത് ഇതാദ്യമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...
മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം