
ശ്രീനഗർ: ജമ്മുവിലെ പൂഞ്ചിൽ അട്ടിമറി ശ്രമം തകർത്തു സുരക്ഷാസേന. ഭക്ഷണപാത്രത്തിൽ ഒളിപ്പിച്ചു വെച്ച് സ്ഫോടക വസ്തു കണ്ടെത്തി. സുരക്ഷാസേന നടത്തിയ തെരച്ചിലിൽ റോഡരികിൽ നിന്നാണ് ഇവ കണ്ടെത്തിയത്. നാല് കിലോയോളം സ്ഫോടക വസ്തുവാണ് കണ്ടെത്തിയത്. ഇത് നിർവീര്യമാക്കാൻ നടപടികൾ തുടങ്ങി. പൂഞ്ചിലെ ഒരു പാറയിടുക്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. ഇവിടെ നിന്നും പാചകം ചെയ്ത ഭക്ഷണവും സൈന്യം കണ്ടെത്തി. പ്രദേശത്ത് സൈന്യവും പൊലീസും ശക്തമായ തെരച്ചിൽ തുടരുകയാണ്. ഭീകരവാദികൾ ഒളിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പരിശോധന ശക്തമാക്കുമെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam