പിഎം കിസാൻ പദ്ധതി, 2,000 രൂപ അക്കൗണ്ടിലേക്ക്; തെരഞ്ഞെടുപ്പിന് മുമ്പ് മോദിയുടെ വൻ പ്രഖ്യാപനം, അസമിൽ തോട്ടം തൊഴിലാളി കുടുംബങ്ങൾക്ക് പട്ടയ വിതരണം

Published : Mar 12, 2026, 08:47 PM IST
PM Kisan 22nd Instalment

Synopsis

പ്രധാനമന്ത്രി നരേന്ദ്ര മോദി അസം, ബംഗാൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുന്നു. 47,600 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്ന അദ്ദേഹം, പുതിയ ട്രെയിൻ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും കിസാൻ സമ്മാൻ നിധിയുടെ 22-ാം ഗഡു വിതരണം ചെയ്യുകയും ചെയ്യും. 

ദില്ലി: അസം, ബംഗാൾ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ അസമിലും മറ്റന്നാൾ കൊൽക്കത്തയിലുമാണ് പ്രധാനമന്ത്രിയുടെ പരിപാടികൾ. 47,600 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിടും എന്ന് പിഎംഒ ഓഫീസ് അറിയിച്ചു. രാജ്യവ്യാപകമായി കിസാൻ സമ്മാൻ നിധിയുടെ 22- മത് ഗഡു വിതരണം ചെയ്യുകയും ചെയ്യും. പ്രധാനമന്ത്രി മാർച്ച് 13ന് ഉച്ചയ്ക്ക് 1.30നു കൊക്രഝാറിൽ 4,570 കോടിയിലധികം രൂപ മൂല്യമുള്ള പദ്ധതികളുടെ ഭൂമിപൂജയും തറക്കല്ലിടലും ഫ്ലാഗ് ഓഫും നിർവഹിക്കും. അന്നേദിവസം വൈകിട്ട് അഞ്ചിനു ഗുവാഹാട്ടിയിൽ 19,480 കോടിയോളം രൂപ മൂല്യമുള്ള വിവിധ വികസനപദ്ധതികളുടെ ഭൂമിപൂജയും ഉദ്ഘാടനവും രാഷ്ട്രത്തിനു സമർപ്പിക്കലും അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രി മാർച്ച് 14-നു രാവിലെ 10.45-നു സിൽചറിൽ ഏകദേശം ₹23,550 കോടി മൂല്യമുള്ള വിവിധ പദ്ധതികളുടെ ഭൂമിപൂജയും രാഷ്ട്രത്തിനു സമർപ്പിക്കലും നിർവഹിക്കും.

അസമിലെയും വടക്കുകിഴക്കൻ മേഖലയിലെയും റെയിൽവേ ബന്ധം മെച്ചപ്പെടുത്തുന്നതിനായി മൂന്നു പുതിയ ട്രെയിൻ സർവീസുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. വടക്കുകിഴക്കൻ ഇന്ത്യയും ദക്ഷിണേന്ത്യയും തമ്മിൽ നേരിട്ടുള്ള റെയിൽവേ ബന്ധം പ്രദാനംചെയ്യുന്ന കാമാഖ്യ-ചർളപള്ളി അമൃത് ഭാരത് എക്സ്പ്രസ്; അസമിനും പശ്ചിമ ബംഗാളിനുമിടയ്ക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന ഗുവാഹാട്ടി-ന്യൂ ജൽപായ്ഗുരി എക്സ്പ്രസ്; അസമും ത്രിപുരയും തമ്മിലുള്ള ബന്ധം വർധിപ്പിക്കുകയും യാത്രക്കാർക്കും വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും സുഗമമായ അന്തർസംസ്ഥാനയാത്ര ഉറപ്പാക്കുകയും ചെയ്യുന്ന നാരംഗി-അഗർത്തല എക്സ്പ്രസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

തോട്ടം തൊഴിലാളി സമൂഹത്തിനു വീടു വയ്ക്കുന്നതിനുള്ള ഭൂമിയിൽ അവകാശം നൽകുന്ന ചരിത്രപരമായ ചുവടുവയ്പിന്റെ ഭാഗമായി തേയിലത്തോട്ടം തൊഴിലാളികൾക്കു പ്രധാനമന്ത്രി ഭൂമിപട്ടയങ്ങൾ വിതരണം ചെയ്യും. സുരക്ഷിതമായ ഭൂവുടമസ്ഥാവകാശം ഭവനസുരക്ഷ ഉറപ്പാക്കുന്നതിനും ബാങ്കുവായ്പകളും മറ്റു ക്ഷേമപദ്ധതികളും എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും തൊഴിലാളികളുടെ ദീർഘകാല സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കും സഹായിക്കും. രാജ്യത്തുടനീളമുള്ള 9.3 കോടിയിലധികം കർഷകർക്കു പിഎം-കിസാൻ പദ്ധതിയുടെ 22-ാം ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. അർഹരായ കർഷകർക്ക് 2,000 നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു ലഭിക്കും.

ദീമ ഹസാവോ, പശ്ചിമ കാർബി ആങ്‌ലോങ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോപിലി ജലവൈദ്യുതപദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിക്കും. 2,300 കോടിയിലധികം ചെലവിൽ നിർമിച്ച ഈ പദ്ധതി സംശുദ്ധ ഊർജോൽപ്പാദനം വർധിപ്പിക്കുന്നതിനും മേഖലയിലെ ഊർജശൃംഖലാസ്ഥിരത മെച്ചപ്പെടുത്തുന്നതിനും വീടുകൾക്കും കർഷകർക്കും വ്യവസായങ്ങൾക്കും വിശ്വസനീയമായ വൈദ്യുതിവിതരണം ഉറപ്പാക്കുന്നതിനും സഹായിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗാര്‍ഹിക എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ട്, പാനിക് ബുക്കിങ് പാടില്ല; ഗ്രാമീണ മേഖലയിൽ ബുക്കിങിന് 45 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രം
എൽപിജി കാര്യത്തിൽ ജനങ്ങൾക്ക് വലിയ പരിഭ്രാന്തിയുണ്ടെന്ന് രാഹുൽ, 5 ദിവസത്തിൽ ഉത്പാദനം 28 ശതമാനം വർധിപ്പിച്ചെന്ന് മന്ത്രി; ലോക്സഭയിൽ ഭരണ-പ്രതിപക്ഷ പോര്