'ഭീകരവാദത്തെ ന്യായീകരിക്കരുത്', യുഎന്നിൽ ആഞ്ഞടിച്ച് ഇന്ത്യ, പാകിസ്ഥാനും വിമർശനം

By Web TeamFirst Published Aug 19, 2021, 10:21 PM IST
Highlights

അഫ്ഗാനിസ്ഥാനിലെ സ്ഥിതിയിൽ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യ, ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ആവശ്യപ്പെട്ടു. 

ദില്ലി: യുഎൻ രക്ഷാസമിതിയിൽ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ഐഎസ് ഇന്ത്യയുടെ അയൽപക്കത്ത് വരെ എത്തിയെന്നും രക്ഷാ സമിതിയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആശങ്കയറിയിച്ചു. താലിബാൽ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിയിൽ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യ, ജെയിഷെ- ഇ മുഹമ്മദും ലഷ്ക്കർ ഇ- ത്വയിബയും അഫ്ഗാനിസ്ഥാനിലും സജീവമാണെന്നും രക്ഷാസമിതിയെ അറിയിച്ചു.

ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാൻ്റെ എല്ലാ വ്യാപാരബന്ധവും മരവിപ്പിച്ചതായി റിപ്പോർട്ട്: നിഷേധിച്ച് താലിബാൻ

'ഭീകരവാദത്തെ ന്യായീകരിക്കരുത്. കൊവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് ഭീകരവാദം. എന്നാൽ ചില രാജ്യങ്ങളുടെ നിലപാട് അതിനെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. പാകിസ്ഥാനെ കടന്നാക്രമിച്ച വിദേശകാര്യമന്ത്രി, ഭീകരർക്ക് ചിലർ സുരക്ഷിത താവളം ഒരുക്കുന്നുണ്ടെന്നും വിമർശിച്ചു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!