Asianet News MalayalamAsianet News Malayalam

ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാൻ്റെ എല്ലാ വ്യാപാരബന്ധവും മരവിപ്പിച്ചതായി റിപ്പോർട്ട്: നിഷേധിച്ച് താലിബാൻ

എന്നാൽ ചില രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം മരവിപ്പിച്ചെന്ന വാർത്തകൾ താലിബാൻ നിഷേധിച്ചു. അഫ്ഗാനിസ്ഥാൻ്റെ വ്യാപാരബന്ധങ്ങൾ സംബന്ധിച്ച് പ്രചരിക്കുന്ന കിവംദന്തികൾ തെറ്റാണെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. 

taliban freeze commercial relation with india
Author
Delhi, First Published Aug 19, 2021, 7:13 PM IST

ദില്ലി: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാൻ്റെ എല്ലാ വ്യാപാരബന്ധവും താലിബാൻ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ നിന്ന് പ്രതിവർഷം 6000 കോടി രൂപയുടെ ഉൽപന്നങ്ങളാണ് അഫ്ഗാനിലേക്ക് അയച്ചിരുന്നത്. അഫ്ഗാനിൽ നിന്ന് മൂവായിരത്തി അഞ്ഞൂറ് കോടിയുടെ ഇറക്കുമതിയും നടന്നിരുന്നു. വ്യോമമാർഗ്ഗത്തിനൊപ്പം പാകിസ്ഥാൻ വഴി റോഡ് മാർഗ്ഗവും ചരക്കു നീക്കം തുടർന്നിരുന്നു. എന്നാൽ റോഡ്മാർഗ്ഗമുള്ള നീക്കം പൂ‍ർണ്ണമായും നിറുത്തിവയ്ക്കാനാണ് താലിബാൻ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയോടുള്ള സമീപനം എന്താവും എന്ന സൂചന കൂടി ഈ നീക്കത്തിലൂടെ താലിബാൻ നല്കുന്നു.

എന്നാൽ ചില രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം മരവിപ്പിച്ചെന്ന വാർത്തകൾ താലിബാൻ നിഷേധിച്ചു. അഫ്ഗാനിസ്ഥാൻ്റെ വ്യാപാരബന്ധങ്ങൾ സംബന്ധിച്ച് പ്രചരിക്കുന്ന കിവംദന്തികൾ തെറ്റാണെന്നും താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളുമായു മികച്ച നയനന്ത്ര - വാണിജ്യ ബന്ധമാണ് ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ ആഗ്രഹിക്കുന്നത്. ഒരു രാജ്യവുമായുള്ള വ്യാപാര-നയതന്ത്രബന്ധവും ഞങ്ങൾ അവസാനിപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണ് - സബീഹുള്ള മുജാഹിദ് പറയുന്നു. 

അതേസമയം ആദ്യ പരിഗണ കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും തിരികെ എത്തിക്കുക എന്നതിനാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. അഫ്ഗാനിലെ സാഹചര്യം ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് പോകാനുള്ള സാധ്യത സർക്കാർ കാണുന്നുണ്ട്. 400ലധികം പേരെ മടക്കിക്കൊണ്ടു വരാൻ രണ്ട് യാത്രാ വിമാനങ്ങൾക്കും ഒരു സൈനിക വിമാനത്തിനുമാണ് ഇന്ത്യ അനുമതി തേടിയത്. 

ഒരു വ്യോമസേന വിമാനം കാബൂളിലുണ്ട്. എന്നാൽ ഇന്നലെ വിമാനത്താവളത്തിലേക്ക് കയറാൻ മലയാളികൾ ഉൾപ്പടെ നൂറിലധികം ഇന്ത്യക്കാരെ താലിബാൻ അനുവദിച്ചില്ല. അമേരിക്കൻ വിദേശകാര്യസെക്രട്ടറിയുമായി വിദേസകാര്യമന്ത്ര് എസ് ജയശങ്കർ ഇക്കാര്യം ചർച്ച ചെയ്തതായാണ് സൂചന.

അഫ്ഗാനിസ്ഥാനിലെ ഭരണത്തിൽ എല്ലാവരുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന നിലപാട് ഇന്ത്യ അമേരിക്കയേയും റഷ്യയേയും അറിയിച്ചിട്ടുണ്ട്. വടക്കൻ മേഖലയിലുള്ളവരുടെ ഉൾപ്പടെ പ്രാതിനിധ്യം ഉറപ്പാക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം. ദില്ലിയിലെ അഫ്ഗാൻ എംബസിക്കുള്ള സുരക്ഷ കൂട്ടിയിട്ടുണ്ട്. അഫ്ഗാൻ സ്വാതന്ത്ര്യദിനമായ ഇന് ആഘോഷങ്ങൾ ഒഴിവാക്കി കാര്യങ്ങൾക്ക് വ്യക്തതവരാൻ കാത്തിരിക്കുകയാണ് എംബസിയിലെ ഉദ്യോഗസ്ഥരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios