ശത്രുവിന്റെ മടയിൽ ചെന്ന് ആക്രമിക്കാൻ 'ഖാർ​ഗ', ചാവേർ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യൻ സൈന്യം, ചെലവ് 30000 രൂപ മാത്രം

Published : Dec 09, 2024, 04:29 PM ISTUpdated : Dec 09, 2024, 04:41 PM IST
ശത്രുവിന്റെ മടയിൽ ചെന്ന് ആക്രമിക്കാൻ 'ഖാർ​ഗ', ചാവേർ ഡ്രോൺ വികസിപ്പിച്ച് ഇന്ത്യൻ സൈന്യം, ചെലവ് 30000 രൂപ മാത്രം

Synopsis

സെക്കൻഡിൽ 40 മീറ്റർ വേഗതയുള്ള ഭാരം കുറഞ്ഞ ഡ്രോണാണ് ഖാർ​ഗ. 700 ഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ വഹിക്കാൻ കഴിയുന്ന ഇതിൽ ജിപിഎസ്, നാവിഗേഷൻ സംവിധാനം, ഒന്നര കിലോമീറ്റർ ദൂരപരിധിയുള്ള ഹൈഡെഫനിഷൻ ക്യാമറ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ദില്ലി: 'ഖാർഗ ' എന്ന എയ്‌റോസ്റ്റാറ്റ് സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ സൈന്യം.  ഇൻ്റലിജൻസ്, നിരീക്ഷണ ആവശ്യങ്ങൾക്കായി  വിന്യസിക്കാൻ കഴിവുള്ള ഒരു കാമികേസ് ഡ്രോണാണ് സൈന്യം വികസിപ്പിച്ചത്. വെറും 30,000 രൂപ ചെലവിലാണ് ഖാർ​ഗ ഡ്രോണുകൾ വികസിപ്പിച്ചതെന്നും സൈന്യം അറിയിച്ചു.

സെക്കൻഡിൽ 40 മീറ്റർ വേഗതയുള്ള ഭാരം കുറഞ്ഞ ഡ്രോണാണ് ഖാർ​ഗ. 700 ഗ്രാം വരെ സ്‌ഫോടകവസ്തുക്കൾ വഹിക്കാൻ കഴിയുന്ന ഇതിൽ ജിപിഎസ്, നാവിഗേഷൻ സംവിധാനം, ഒന്നര കിലോമീറ്റർ ദൂരപരിധിയുള്ള ഹൈഡെഫനിഷൻ ക്യാമറ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ശത്രുവിന്റെ വൈദ്യുതകാന്തിക സ്പെക്ട്രം ജാമിംഗിനുള്ള കൗണ്ടർ മെഷർ സംവിധാനവും ഡ്രോണിലുണ്ട്. ശത്രുവിനെ ലക്ഷ്യമിട്ട് തകർക്കാൻ സാധിക്കുന്ന ചാവേർ ഡ്രോണാണ് ഖാർഗ. റഡാർ പരിധിയിലും ഖാർ​ഗയെ കണ്ടെത്താനാകില്ല. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലും സമാനമായ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. നാഷണൽ എയ്‌റോസ്‌പേസ് ലബോറട്ടറീസ് (എൻഎഎൽ) 1,000 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള ഡ്രോണുകൾ വികസിപ്പിച്ചത്. 

Read More... കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിൽ സാങ്കേതിക തകരാർ; പറന്നുയർന്ന ഉടൻ നിലത്തിറക്കി, സർവീസ് റദ്ദാക്കി

രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പനീസ് പൈലറ്റുമാർ തങ്ങളുടെ വിമാനങ്ങൾ സഖ്യസേനയുടെ കപ്പലുകളിലും വിമാനങ്ങളിലും ഇടിച്ചുകയറ്റി ചാവേർ ആക്രമണം നടത്തിയതിൽനിന്നാണ് കാമികേസ് എന്ന പേരുവന്നത്. ഇന്ത്യയുടെ തദ്ദേശീയ കൌണ്ടർ അൺമാൻഡ് ഏരിയൽ സംവിധാനമായ (സി-യുഎഎസ്) 'ദ്രോണം' ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) പഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ 55 ശതമാനം ഡ്രോണുകൾ വിജയകരമായി നിർവീര്യമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. 

Asianet News Live

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ