ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റർ മുംബൈ തീരത്ത് അപകടത്തിൽ പെട്ടു, ഇടിച്ചിറക്കി

Published : Mar 08, 2023, 12:43 PM IST
 ഇന്ത്യന്‍ നേവിയുടെ ഹെലികോപ്റ്റർ മുംബൈ തീരത്ത് അപകടത്തിൽ പെട്ടു, ഇടിച്ചിറക്കി

Synopsis

ഹെലികോപ്റ്റർ ഉണ്ടായിരുന്ന മൂന്നു പേരെയും രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നതായും നേവി വക്താവ് അറിയിച്ചു. (പ്രതീകാത്മക ചിത്രം)

മുംബൈ: മുംബൈ തീരത്ത് നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു.  പതിവ് യാത്രക്കിടെ  അഡ്വാൻസ്ഡ് ലൈറ്റ്  ഹെലികോപ്റ്റർ (എഎൽഎച്ച്) ആണ് അപകടത്തിൽപ്പെട്ടത്. ഹെലികോപ്റ്റർ ഉണ്ടായിരുന്ന മൂന്നു പേരെയും രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നതായും നേവി വക്താവ് അറിയിച്ചു.

"ഇന്ത്യൻ നേവി എഎൽഎച്ച് മുംബൈയിൽ നിന്നുള്ള പരിശീലന  പറക്കലിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് മുബൈ  തീരത്തോട് ചേർന്ന് ഇടിച്ചിറക്കുകയായിരുന്നു. ഉടനെ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന മൂന്നുപേരെയും രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു, സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.'- നേവി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില്‍ അറിയിച്ചു. 

 

PREV
Read more Articles on
click me!

Recommended Stories

തിരിച്ചടി, വനിതാ ജീവനക്കാർക്ക് ഒരു ദിവസം ആർത്തവ അവധി നിർബന്ധമാക്കിയ സർക്കാർ ഉത്തരവിന് സ്റ്റേ, കര്‍ണാടക ഹൈക്കോടതി ഉത്തരവ്
ഒരു കോടിയിലേറെ പേർക്ക് ശമ്പള വർദ്ധന, എട്ടാം ശമ്പള കമ്മീഷൻ എന്ന് പ്രാബല്യത്തിൽ വരും? കേന്ദ്രമന്ത്രി പാർലമെന്‍റിൽ പറഞ്ഞത്...