കൊവിഡ് ഭീതി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക മാർഗരേഖ വേണം; നഴ്സസ് അസോസിയേഷൻ സുപ്രീംകോടതിയിൽ

By Web TeamFirst Published Apr 14, 2020, 11:01 PM IST
Highlights
പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റിന്റെ അഭാവം പരിഹരിക്കുക, ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ഈ സമയം പ്രത്യേക അവധി അനുവദിക്കുക തുടങ്ങിയവയാണ് ഹർജിയിലെ  ആവശ്യങ്ങൾ.
ദില്ലി: കൊവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പ്രത്യേക മാർഗരേഖ പുറത്തിറക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ സുപ്രീംകോടതിയെ സമീപിച്ചു. കേസ് കോടതി നാളെ പരിഗണിക്കും.  

എൻ -95 മാസ്‌ക്കുകൾ, നോർമൽ മാസ്‌ക്കുകൾ, ഗ്ലോവ്സുകൾ എന്നിവ ആരോഗ്യ പ്രവർത്തകർക്ക് ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുക, പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റിന്റെ അഭാവം പരിഹരിക്കുക, പൊതു സ്വകാര്യ ആശുപത്രികൾക്ക് പുറത്ത് താമസിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഗതാഗത സൗകര്യം ഒരുക്കി നൽകുക, കൊവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാർക്ക് മികച്ച താമസ സൗകര്യവും ഭക്ഷണവും ഉറപ്പാക്കുക എന്നിവയാണ് ഹർജിയിലെ പ്രധാന ആവശ്യങ്ങൾ. 

ഇ എം ഐ അടവുകൾക്ക് ഇളവ് അനുവദിക്കുക, ആരോഗ്യ പ്രവർത്തകരുടെ കുടുംബങ്ങളെക്കൂടി ആരോഗ്യ ഇൻഷുറൻസിൽ ഉൾപ്പെടുത്തുക, ദീർഘമായ ജോലി സമയം ലഘൂകരിക്കുക, ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും ഈ സമയം പ്രത്യേക അവധി അനുവദിക്കുക തുടങ്ങിയ കാര്യങ്ങളും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
click me!