
ഗാന്ധിനഗർ: രണ്ട് വന്ദേഭാരത് ട്രെയിനുകൾ നിർത്തലാക്കാൻ റെയിൽവേ മന്ത്രാലയം. ഉദയ്പൂരിൽ നിന്ന് ഓടുന്ന രണ്ട് വന്ദേ ഭാരത് ട്രെയിനുകളുടെ സർവീസ് ഈ ആഴ്ച മുതൽ നിർത്തലാക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ഉദയ്പൂർ സിറ്റി–ആഗ്ര കാന്റ് റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20981/82) ഫെബ്രുവരി 15, 2026 മുതൽ സർവീസ് നടത്തില്ല. ഉദയ്പൂർ സിറ്റി–ജയ്പൂർ റൂട്ടിലെ വന്ദേ ഭാരത് എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 20979/80) ഫെബ്രുവരി 14, 2026 മുതൽ സർവ്വീസ് നടത്തില്ല.
അതേ സമയം, പുതുക്കിയ റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുണ്ട്. ഉദയ്പൂർ സിറ്റിയും അഹമ്മദാബാദിലെ അസർവയും തമ്മിലാണ് പുതിയ സെമി-ഹൈസ്പീഡ് ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. നോർത്ത് വെസ്റ്റേൺ റെയിൽവേ (NWR) സോണിന് കീഴിലാണ് പുതിയ വന്ദഭാരത് വരുക. പുതിയ ഉദയ്പൂർ– അസർവ വന്ദേ ഭാരത് എക്‌സ്പ്രസ് ആഴ്ചയിൽ ആറു ദിവസം (ചൊവ്വാഴ്ച ഒഴികെ) സർവീസ് നടത്തും. ട്രെയിൻ നമ്പർ 26963 ഉദയ്പൂരിൽ നിന്ന് രാവിലെ 6:10 ന് പുറപ്പെട്ട് 10:25 ന് അസർവയിൽ എത്തും. മടക്ക ട്രെയിൻ ആയി ട്രെയിൻ നമ്പർ 26964 അസർവയിൽ നിന്ന് വൈകിട്ട് 5:45 ന് പുറപ്പെട്ട് രാത്രി 10:00 ന് ഉദയ്പൂരിൽ എത്തും. ഈ ട്രെയിൻ സവാർ, ഡുങ്ങർപൂർ, ഹിമ്മത് നഗർ എന്നീ സ്റ്റേഷനുകളിൽ നിർത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam