
ദില്ലി: യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായി. ഹരിയാന സ്വദേശി ദീപക് ദുഡ്ഡിയെയാണ് കാണാതായത്. ഈ മാസം രണ്ടാം തിയ്യതി മുതലാണ് നാവികനെ കാണാതായത്. പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ്. അതേസമയം, നാവികൻ കപ്പലിൽ നിന്ന് കടലിലേക്ക് വീണതായാണ് സംശയം. കാണാതാകുന്നതിന് ഒന്നര മണിക്കൂർ മുൻപും ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam