
റാംപൂർ: മകന്റെ പ്രതിശ്രുത വധുവിനെ പിതാവ് വിവാഹം കഴിച്ചതായി പരാതി. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മകനെ ഇയാൾ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചെന്നും മകന് പറഞ്ഞുറപ്പിച്ച യുവതിയുമായി ഒളിച്ചോടിയെന്നുമാണ് പരാതി. ഷക്കീൽ എന്നയാൾക്കെതിരെയാണ് ഭാര്യ പരാതിയുമായി രംഗത്തെത്തിയത്. എതിർത്തപ്പോൾ തന്നെയും കുടുംബത്തെയും മർദ്ദിച്ചെന്നും ഭാര്യ ഷബാന ആരോപിച്ചു. ദമ്പതികൾക്ക് ആറ് മക്കളുണ്ട്.
ദിവസം മുഴുവൻ ഇരുവരും വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു. ആദ്യം ആരും എന്നെ വിശ്വസിച്ചില്ല. പിന്നെ ഞാനും എന്റെ മകനും അവർക്കെതിരെ തെളിവുകൾ ശേഖരിച്ചുവെന്നും ഷബാന മാധ്യമങ്ങളോട് പറഞ്ഞു. പിതാവിന്റെ അവിഹിതബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് 15 വയസ്സുള്ള മകൻ ആ സ്ത്രീയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്ന് അവർ പറഞ്ഞു.
മുത്തശ്ശനും മുത്തശ്ശിക്കും അവരുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അവർ തന്നെ വിവാഹം കഴിപ്പിക്കാൻ പ്രേരിപ്പിച്ചുവെന്നും മകൻ ആരോപിച്ചു. ഷക്കീൽ രണ്ട് ലക്ഷം രൂപയും ഏകദേശം 17 ഗ്രാം സ്വർണ്ണവുമായി വീട് വിട്ട് യുവതിയെ വിവാഹം കഴിച്ചുവെന്ന് അയാൾ പറഞ്ഞു. ഏപ്രിലിൽ ഉത്തർപ്രദേശിലെ ഒരു സ്ത്രീ തന്റെ ഭാവി മരുമകനൊപ്പം ഒളിച്ചോടിയത് വലിയ വാർത്തയായിരുന്നു.