ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് ആശ്വാസക്കപ്പൽ എത്തുന്നു, 93000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക് ഇന്ന് തീരമണയും

Published : Mar 16, 2026, 05:50 AM IST
Shivalik

Synopsis

ഇന്ത്യയിലെ എൽപിജി പ്രതിസന്ധിക്ക് ആശ്വാസമായി 93000 മെട്രിക് ടൺ എൽപിജിയുമായി ശിവാലിക്, നന്ദാദേവി എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു. ഇറാനുമായുള്ള ചർച്ചകളെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾക്ക് സുരക്ഷിത പാതയൊരുങ്ങിയെന്നും, പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുതെന്നും കേന്ദ്രം അറിയിച്ചു.

ദില്ലി: ഇന്ത്യയുടെ എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം പകർന്ന് 93000 മെട്രിക് ടൺ എൽ പി ജിയുമായി രണ്ട് ഇന്ത്യൻ ടാങ്കറുകൾ ​ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് എത്തുന്നു. നേരത്തെ, അധികൃതർ അറിയിച്ച റിപ്പോർട്ട് പ്രകാരം ശിവാലിക് എന്ന കൂറ്റൻ കപ്പൽ ഇന്ന് മുന്ദ്ര തീരത്ത് എത്തും. നന്ദാദേവി ചൊവ്വാഴ്ചയും തീരത്തണയും. രണ്ട് കപ്പലുകളിലും കൂടി ഏകദേശം 93000 മെട്രിക് ടൺ എൽപിജി ഉണ്ടെന്നാണ് കണക്ക്. ഇന്ത്യ പ്രതിവർഷം ഏകദേശം 31.3 ദശലക്ഷം മെട്രിക് ടൺ എൽപിജി ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. പ്രതിമാസം ശരാശരി 2.5 ദശലക്ഷം ടണ്ണിലധികമാണ് ഉപയോ​ഗിക്കുന്നത്. 33 കോടിയിലധികം ഗാർഹിക കണക്ഷനുകളാണ് ഉള്ളത്. ദൈനംദിന ഉപഭോഗം ഏകദേശം 80,000 ടൺ വരും. 85% ഗാർഹിക പാചകത്തിനാണ് ഉപയോഗിക്കുന്നത്.

അതേസമയം, കൂടുതൽ ടാങ്കറുകൾക്ക് അനുമതി കിട്ടാനായി ഇറാനുമായി ചർച്ച തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. ഇറാൻ പ്രസിഡന്‍റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഹോർമുസ് കടലിടുക്ക് കടക്കാൻ ഇന്ത്യൻ എൽപിജി ടാങ്കറുകൾക്ക് കഴിഞ്ഞതെന്നും കേന്ദ്രം വിവരിച്ചു. ഖത്തറിലെ റാസ് ലഫ്ഫാൻ മേഖലയിൽ നിന്നാണ് ഈ ടാങ്കറുകൾ എൽപിജി നിറച്ചത്. ഇനിയും 22 ഇന്ത്യൻ എണ്ണ കപ്പലുകൾ ഹോർമുസ് കടലിടുക്കിന്‍റെ പടിഞ്ഞാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇവയ്ക്ക് സുരക്ഷിത പാത കിട്ടുന്നതിനും ചർച്ചകൾ നടക്കുകയാണ്. പരിഭ്രാന്തരായി പാചകവാതകം ബുക്ക് ചെയ്യരുത് എന്ന നിർദ്ദേശം കേന്ദ്രം വീണ്ടും നൽകി. പരിഭ്രാന്തി പരത്താനും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും കോൺഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ എണ്ണക്കപ്പൽ രക്ഷപ്പെട്ടത് തലനാരിഴക്ക്, കപ്പലിന്റെ നിലവിലെ അവസ്ഥ വിശദീകരിച്ച് അധികൃതർ
ഒഡീഷയിൽ നാശം വിതച്ച് ചുഴലിക്കാറ്റ്; രണ്ട് മരണം, 100ലധികം വീടുകൾ തകര്‍ന്നു